പത്തൊമ്പതിനായിരം അടി പര്‍വതം താണ്ടി അര്‍ജുനും ഭൂപേഷും ചരിത്രം കുറിച്ചു; ആരും എത്തിപ്പിടിക്കാത്ത വിര്‍ജിന്‍ പീക്കിന് മൗണ്ട് കലാമെന്നു പേരിട്ടു മടങ്ങി നോയ്ഡ യുവാക്കള്‍

നോയ്ഡ: ഇതുവരെ ആരും എത്തിപ്പിടിക്കാത്ത വിര്‍ജിന്‍ പീക്ക് കീഴടക്കി നോയ്ഡക്കാരായ യുവാക്കള്‍. സമുദ്രനിരപ്പില്‍നിന്നു പത്തൊമ്പതിനായിരം അടി ഉയരത്തില്‍ ഹിമാലയത്തില്‍ സ്ഥിതിചെയ്യുന്ന വിര്‍ജിന്‍ പീക്കാണ് നോയ്ഡക്കാരായ അര്‍ജുന്‍ വാജ്‌പേയിയും ഭൂപേഷ് കുമാറും കീഴടക്കിയത്. ഇവര്‍ വിര്‍ജിന്‍ പീക്കിന് മൗണ്ട് കലാം എന്നു പേരുമിട്ടു.

ബാറാ ശിഗ്രി ഹിമാനിക്കു സമീപമാണ് വിര്‍ജിന്‍ പീക്ക് സ്ഥിതിചെയ്യുന്നത്. സിക്‌സ് തൗസന്‍ഡര്‍ എന്ന പര്‍വതാരോഹക സംഘത്തിലെ അംഗങ്ങളാണ് ഇരുവരും. ആറായിരം മീറ്ററിനു മുകളിലുള്ള പര്‍വതങ്ങളില്‍ കയറുന്ന സംഘമാണ് ഇത്.

ഒക്ടോബര്‍ പതിനാലിനാണ് ഇരുവരും വിര്‍ജിന്‍ പീക്കിലെത്തിയത്. കടുത്ത ബുദ്ധിമുട്ടുകള്‍ അനുഭവിച്ചാണ് ഇരുവരും പര്‍വതം കീഴടക്കിയത്. 2010ല്‍ എവറസ്റ്റും അര്‍ജുന്‍ വാജ്‌പേയി കീഴടക്കിയിട്ടുണ്ട്. നേപ്പാളില്‍ ഉഗ്രഭൂകമ്പം ഉണ്ടാകുമ്പോള്‍ മകാലു മല കയറുന്ന ശ്രമത്തിലായിരുന്നു അര്‍ജുന്‍. എന്നാല്‍ ഭൂകമ്പത്തെത്തുടര്‍ന്ന് അപകടസാധ്യയുള്ളതിനാല്‍ ശ്രമം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഭൂപേഷ് കുമാര്‍ ഇതുവരെ 17 പര്‍വതങ്ങള്‍ കീഴടക്കിയിട്ടുണ്ട്. യുവാക്കളെ പര്‍വതാരോഹണത്തിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടിയാണ് വിര്‍ജിന്‍ പീക്ക് കീഴടക്കാനുള്ള ദൗത്യം ഏറ്റെടുത്തതെന്ന് ഇരുവരും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News