കച്ചവടം കുറഞ്ഞു; സാംസംഗ് ഇന്ത്യയില്‍ ജീവനക്കാരെ പിരിച്ചുവിടുന്നു

കൊല്‍ക്കത്ത: അടുത്തകാലത്തു വിപണിയിലുണ്ടായ മാന്ദ്യത്തെത്തുടര്‍ന്നു സാംസംഗ് ഇന്ത്യ ജീവനക്കാരെ പിരിച്ചുവിടുന്നു. അഞ്ചുശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് പദ്ധതി. നിലവില്‍ 90 പേരെ ജോലിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മാനേജര്‍ തലത്തിലെ ഉദ്യോഗസ്ഥരെയും ഫാക്ടറികളില്‍ ജോലിചെയ്യുന്നവരെയുമായിരിക്കും പിരിച്ചുവിടുക.

ദീപാവലിക്കുമുമ്പായി 150 ജീവനക്കാരോട് ജോലിയില്‍നിന്നു പിന്‍വാങ്ങണമെന്നു കാട്ടി നോട്ടീസ് നല്‍കിയിട്ടുണ്ട്. മാര്‍ച്ച് മാസത്തോടെ ആയിരം ജീവനക്കാരെ ആകെ ഒഴിവാക്കും. രണ്ടു ഫാക്ടറികളില്‍ അടക്കം രാജ്യത്താകമാനമായി 22000 ജീവനക്കാരാണ് സാംസംഗിനുള്ളത്.

പിരിച്ചുവിടപ്പെട്ട 35പേര്‍ ജനറല്‍ മാനേജര്‍ തസ്തികയിലും അതിനു മുകളിലും ഉള്ളവരാണ്. നാലു സീനിയര്‍ വൈസ്പ്രസിഡന്റുമാരും പിന്‍വാങ്ങിയിട്ടുണ്ട്. ആറു മാസത്തെ ശമ്പളമാണ് പിരിച്ചുവിടുന്നവര്‍ക്കു നഷ്ടപരിഹാരമായി കമ്പനി നല്‍കുന്നത്. ഇന്ത്യയിലെ കമ്പനി നിര്‍വഹണത്തിന്റെ ചുമതലയില്‍ സിഇഒ എച്ച് സി കോംഗ് ചുമതലയേറ്റശേഷമാണ് പിരിച്ചുവിടലിനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയില്‍ സാംസംഗിന്റെ വില്‍പന വലിയതോതില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ വര്‍ഷം അനുമാന വളര്‍ച്ചയുടെ ഇരുപതുശതമാനത്തോളം തളര്‍ച്ചയാണുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News