നെഞ്ചുവേദനയും ക്ഷീണവും മൂത്രതടസവും നിസാരമായി കാണരുതേ… പുരുഷന്‍മാര്‍ സ്ഥിരമായി അവഗണിക്കുന്ന ആറു ഗുരുതര രോഗലക്ഷണങ്ങള്‍

പുരുഷന്‍മാരെ ബാധിക്കുന്ന പല ഗുരുതരരോഗങ്ങളുടെയും ലക്ഷണങ്ങള്‍ അവഗണിക്കരുതെന്നു മുന്നറിയിപ്പു നല്‍കുകയാണ് വൈദ്യശാസ്ത്രലോകം. പല ലക്ഷണങ്ങളെയും നിസാരമായി കാണുന്നതു വഴി നേരത്തെയുള്ള ചികിത്സയ്ക്കുള്ള വഴിയടയുകയാണ് ചെയ്യുന്നത്. അത്തരത്തിലെ ആറു ലക്ഷണങ്ങള്‍…

നെഞ്ചുവേദന: പുരുഷന്‍മാരെ നിരന്തരം അലട്ടുന്ന പ്രശ്‌നമാണ് നെഞ്ചുവേദന. ഹൃദയാഘാതത്തിന്റെ ലക്ഷണം മാത്രമല്ല നെഞ്ചുവേദന. ചെറിയ വേദന വന്നു പോയിക്കഴിയുമ്പോള്‍ അതു സാരമില്ലെന്നു കരുതുന്നവരാണ് ഭൂരിഭാഗം പുരുഷന്‍മാരും. എന്നാല്‍ ന്യൂമോണിയ, ആസ്ത്മ തുടങ്ങിയവ രൂക്ഷമാകുന്നതിന്റെ ലക്ഷണമായും നെഞ്ചുവേദന വരാം. മാനസിക സമ്മര്‍ദം കൂടുന്നതും ചിട്ടയില്ലാത്ത ഭക്ഷണശീലങ്ങള്‍ മൂലമുള്ള രോഗങ്ങളും നെഞ്ചുവേദനയായാണ് ആദ്യം രംഗത്തുവരിക. അസിഡിറ്റി, അള്‍സര്‍ എന്നിവയുടെയും ലക്ഷണങ്ങളിലൊന്നാണ് നെഞ്ചുവേദന.

ശ്വാസതടസം: അല്‍പനേരത്തേക്കു ശ്വാസ തടസം അനുഭവിക്കുന്നതു പുരുഷന്‍മാര്‍ അനുഭവിക്കുന്ന പതിവ് ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ്. ഇതു ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട രോഗങ്ങളുടെ ലക്ഷണമാണെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ശ്വാസകോശ രോഗങ്ങള്‍, ശ്വാസകോശാര്‍ബുദം, ഹൃദ്രോഗം, ബ്രോങ്കൈറ്റിസ്, എംഫിസീമ, പള്‍മണറി ഹൈപ്പര്‍ടെന്‍ഷന്‍ എന്നിവയുടെ ലക്ഷണമാകാം ശ്വാസതടസമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ക്ഷീണം: പുരുഷന്‍മാരെ സംബന്ധിച്ച് ഇക്കാലത്ത് ക്ഷീണം ഒരു പുതുമയല്ല. തൊഴില്‍ സാഹചര്യങ്ങളും യാത്രകളും ഒക്കെയായി പലരും വല്ലാതെ ക്ഷീണമാണെന്നു പറയാറുണ്ട്. എന്നാല്‍ ക്ഷീണം യഥാര്‍ഥത്തില്‍ പല ആരോഗ്യ, മാനസിക പ്രശ്‌നങ്ങളുടെയും ലക്ഷണമാണെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. കാന്‍സര്‍, കഞ്ചെസ്റ്റീവ് ഹാര്‍ട്ട് ഫെയിലര്‍, പ്രമേഹം, സന്ധിവാതം, അണുബാധ, വൃക്കരോഗം എന്നിവയുടെ ലക്ഷണമായും ക്ഷീണം വരാം. വിഷാദരോഗത്തിന്റെ ഏറ്റവും പ്രധാന ലക്ഷണമാണ് ക്ഷീണവും എപ്പോഴും ഉറക്കംതൂങ്ങലും.

വിഷാദം: പുരുഷന്‍മാരാണ് സ്ത്രീകളേക്കാള്‍ കൂടുതല്‍ വിഷാദത്തിന് അടിമപ്പെടുന്നത്. കൂടുതല്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നത് പുരുഷന്‍മാരാണെന്നാണ് ഇതിന്റെ കാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രശ്‌നങ്ങള്‍ക്കു പെട്ടെന്നു പരിഹാരം കണ്ടെത്താന്‍ സ്ത്രീകള്‍ക്കു സാധിക്കുമെന്നും ഇക്കാര്യത്തില്‍ പുരുഷന്‍ തുലോം പിന്നിലാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. വിഷാദം വരുന്നതോടെ മാനസിക സംഘര്‍ഷം, ആത്മഹത്യാപ്രവണ, മാനസികാസ്വാസ്ഥ്യം എന്നിവയുമുണ്ടാകുന്നു. വിഷാദം ഉണ്ടാകുന്നതോടെ ശരീരത്തില്‍ നാഡീസംവിധാനം പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സെറോടോണിന്‍, നോര്‍പിന്‍ഫ്രൈന്‍, ഡോപാമിന്‍ തുടങ്ങിയ രാസവസ്തുക്കളുടെ ഉല്‍പാദനം കുറയുകയും അതുവഴി തലച്ചോറ് എതാണ് മന്ദഗതിയില്‍ ആവുകയും ചെയ്യുന്നു. ഇതാണ് ദേഷ്യത്തിനും ആത്മഹത്യാപ്രവണതയ്ക്കും കാരണമെന്നും മനശാസ്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഓര്‍മക്കുറവ്: ഓര്‍മക്കുറവ് പതിവാണ്. പുരുഷന്‍മാരില്‍തന്നെയാണ് സ്ത്രീകളെ അപേക്ഷിച്ച് ഓര്‍മക്കുറവു കൂടുതല്‍ ഉള്ളത്. ആല്‍സ്‌ഹൈമേഴ്‌സ്, ബ്രെയിന്‍ ട്യൂമര്‍, മസ്തിഷ്‌കാഘാതം എന്നിവയുടെ ലക്ഷണമായും ഓര്‍മക്കുറവു വരാം. ഓര്‍മക്കുറവ് ഒരിക്കലും നല്ല ലക്ഷണമല്ലെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.

മൂത്രതടസം: മൂത്രാശയ രോഗങ്ങള്‍ക്കും മൂത്ര തടസത്തിനും പതിവായി ചികിത്സതേടുന്നവരില്‍ പുരുഷന്‍മാര്‍ പിന്നിലാണ്. വൃക്ക, കരള്‍ എന്നിവയെ ബാധിക്കുന്ന രോഗങ്ങളുടെ ലക്ഷണമാണ് മൂത്രാശയ രോഗങ്ങള്‍ എന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രോസ്‌റ്റേറ്റ് കാന്‍സറിന്റെയും ലക്ഷണമാകാം. ഇത്തരത്തിലെ ലക്ഷണങ്ങളുണ്ടെങ്കില്‍ അവഗണിച്ചാല്‍ പിന്നീട് വലിയ രോഗങ്ങളായിരിക്കും കാത്തിരിക്കുകയെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News