ഫാറൂഖ് കോളജിലെ സദാചാരപ്പോലീസിംഗിനെ വിമര്‍ശിച്ച് വിടി ബല്‍റാം; സ്ഥാപനങ്ങളില്‍ മാനേജ്‌മെന്റിന് എന്തും ചെയ്യാനുള്ള അവകാശം അനുവദിച്ചുകൊടുക്കാനാവില്ല

തിരുവനന്തപുരം: കോഴിക്കോട് ഫാറൂഖ് കോളജില്‍ ബെഞ്ചില്‍ ഒന്നിച്ചിരുന്ന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സസ്‌പെന്‍ഡ് ചെയ്തതിനെതിരേ വി ടി ബല്‍റാം എംഎല്‍എ. സ്വന്തം സ്ഥാപനമാണെന്നു കരുതി മാനേജ്‌മെന്റുകള്‍ക്ക് എന്തും ചെയ്യാനുള്ള അവകാശം അനുവദിച്ചുകൊടുക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടു പരിഹാരമുണ്ടാക്കണം. കേരളം കൈവരിച്ച പുരോഗമി മൂല്യങ്ങള്‍ക്കു വിപരീതമായ ദിശയിലേക്കു കാമ്പസുകളെയും പൊതു ഇടങ്ങളെയും തിരിച്ചു നടത്താന്‍ ശ്രമിക്കുന്നവര്‍ ഫാസിസത്തിന് പരവതാനി വിരിക്കുകയാണെന്നും ബല്‍റാം പോസ്റ്റില്‍ പറഞ്ഞു.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചൊരു ബഞ്ചിലിരുന്നു എന്നാക്ഷേപിച്ച് കോഴിക്കോട് ഫാറൂഖ് കോളേജിൽ എട്ട് വിദ്യാർത്ഥികളെ …

Posted by VT Balram on Friday, October 23, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News