11 പെൺകുട്ടികളും സംവിധായകനും; രാധികാ ആപ്‌തെയുടെ എക്‌സ് തീയേറ്ററുകളിലേക്ക്; ട്രെയ്‌ലർ കാണാം

radhika-movie

11 പെൺകുട്ടികളോട് ഒരു സംവിധായകന് തോന്നുന്ന പ്രണയത്തിന്റെ കഥ പറയുന്ന എക്‌സ് പാസ്റ്റ് ഈസ് പ്രസന്റ് എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയ്‌ലർ യൂട്യൂബിൽ റിലീസ് ചെയ്തു. 11 സംവിധായകരാണ് 11 കഥകളുള്ള എക്‌സ് എന്ന പരീക്ഷണ ചിത്രം ഒരുക്കിയത്. അഭിനവ് ശിവ് തിവാരി, അനു മനോൻ, ഹേമന്ത്, രാജാ സെൻ, രാജാശ്രീ, സന്ദീപ് മോഹൻ തുടങ്ങിയവരാണ് സംവിധായകർ.

രജത് കപൂർ നായകനായി എത്തുന്ന ചിത്രത്തിൽ രാധിക ആപ്‌തേ, ഹുറ ഖുറേഷി, സ്വര ഭാസ്‌കർ, നേഹ മഹാജൻ, പിയ ബാജ്‌പേയി തുടങ്ങിയവരും വേഷമിടുന്നു. മനീഷ് മുദ്രയാണ് ചിത്രം നിർമ്മിച്ചത്. ചിത്രം 2014ലെ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News