തൊലിപ്പുറത്തെ കാന്‍സറിനെ പ്രതിരോധിക്കാം; മറുമരുന്ന് ബിയര്‍

സിഡ്‌നി: അര്‍ബുദത്തെ എപ്പോഴും പേടിക്കണം. എപ്പോള്‍ ഏത് രൂപത്തില്‍ അര്‍ബുദ രോഗം ബാധിക്കും എന്ന് പറയാനാകില്ല. കാന്‍സറിന് ഫലപ്രദമായ ചികിത്സയും ആരോഗ്യരംഗത്തുണ്ട്. അതിനൊപ്പമാണ് ബിയര്‍ കഴിക്കുന്നവര്‍ക്ക് ആശ്വാസമാകുന്ന പുതിയ കണ്ടെത്തല്‍.

ബിയറിന് തൊലിപ്പുറത്തെ കാന്‍സറിനെ പ്രതിരോധിക്കാനാവും. വിറ്റാമിന്‍ ബി ത്രീയില്‍ ഉള്‍പ്പെടുന്ന നിക്കോട്ടിനമൈഡിന് തൊലിപ്പുറത്തെ കാന്‍സറിനെ പ്രതിരോധിക്കാനാവും. ഇത് കാന്‍സര്‍ സാധ്യത കുറയ്ക്കുകയും ചെയ്യും. ത്വക്കില്‍ വരുന്ന കാന്‍സറിനെപ്പറ്റിയുള്ള പഠനമാണ് ആശ്വാസമാകുന്ന പരിഹാരം കണ്ടെത്തിയത്.

386 രോഗികളിലാണ് പഠനം നടത്തിയത്. രോഗപ്രതിരോധത്തിനായി ദിവസേന 2 നേരം ഗുളിക നല്‍കി. 12 മാസത്തേക്കാണ് നല്‍കിയത്. ഗുളികനോണ്‍ – മെലാനോമ സ്‌കിന്‍ കാന്‍സറിന്റെ സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തി. രോഗിയെ ആശ്വസിപ്പിക്കുന്നതിനായി നല്‍കുന്ന പ്ലേസ്‌ബോ 15 ശതമാനം സാധ്യതയാണ് കാന്‍സര്‍ കുറയ്ക്കാന്‍ നല്‍കുന്നത്. എന്നാല്‍ നിക്കോട്ടിനാമൈഡ് അടങ്ങിയ മരുന്ന് നല്‍കുമ്പോള്‍ അത് 23 മടങ്ങ് അധികം ഗുണം നല്‍കുന്നതാണെന്ന് പഠനത്തില്‍ കണ്ടെത്തി.

നിക്കോട്ടിനാമൈഡ് സുരക്ഷിതവും ചെലവുകുറഞ്ഞതുമാണ്. ഇത് എല്ലായിടത്തും സുലഭവുമാണ്. ത്വക് കാന്‍സറിനെ നേരിടുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗവും കൂടിയാണ് ഇത്. ബിയറില്‍ അടങ്ങിയിട്ടുള്ള വിറ്റാമിനാണ് വിറ്റാമിന്‍ ബി ത്രീ(നിയാസിന്‍)യുടെ വകഭേദമായ നിക്കോട്ടിനാമൈഡ്. നിക്കോട്ടിനാമൈഡ് റൈബോസൈഡ് എന്ന പേരില്‍ അറിയപ്പെടുന്ന ഘടകം ശരീരത്തിലെ പേശികള്‍ക്ക് കരുത്ത് നല്‍കുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. സിഡ്‌നി സര്‍വകലാശാലയിലെ ഡോ. ഡയോണ ഡാമിയന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here