നാടുകടത്തിയ യാഥാസ്ഥിതിക ചിട്ടവട്ടങ്ങൾ മടങ്ങിവരുന്നു; കോളേജ് മാനേജ്‌മെന്റ് തങ്ങളുടെ ശരികൾ പുതുതലമുറയെ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ല; ഫാറൂഖ് കോളേജിലെ ആൺ-പെൺ വിവേചനങ്ങൾക്കെതിരെ തോമസ് ഐസക്

തിരുവനന്തപുരം: ക്ലാസിലെ ബഞ്ചിൽ ഒന്നിച്ചിരുന്ന സഹപാഠികളായ ആൺകുട്ടികളെയും പെൺകുട്ടികളെയും സസ്‌പെൻഡ് ചെയ്ത ഫാറൂഖ് കോളേജ് മാനേജ്‌മെന്റിനെതിരെ തോമസ് ഐസക്.

നവോത്ഥാനമുന്നേറ്റവും പുരോഗമന പ്രസ്ഥാനങ്ങളും ചേർന്ന് നാടുകടത്തിയ യാഥാസ്ഥിതിക ചിട്ടവട്ടങ്ങൾ ഓരോന്നായി മടങ്ങിവരികയാണ്. പരിഷ്‌കൃതകാലത്ത് ഇത്തരമൊരു വിവേചനം ഒരു വെല്ലുവിളിയുടെ രൂപത്തിൽ നടപ്പാക്കാൻ ഫറൂഖ് കോളജ് മാനേജ്‌മെന്റിന് എങ്ങനെ കഴിഞ്ഞുവെന്ന് കേരളസമൂഹം ചിന്തിക്കേണ്ടതാണെന്ന് തോമസ് ഐസക് പറയുന്നു.

‘സംഘഗാനം, നാടകം തുടങ്ങിയ കലാപരിപാടികളിൽപ്പോലും ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചു പങ്കെടുക്കുന്നതിന് കോളജിൽ വിലക്കുണ്ടത്രേ. കോളജ് അധികൃതരുടെയും മാനേജ്‌മെന്റിന്റെയും ഈ പ്രാകൃത നടപടികൾക്കെതിരെ പ്രതികരിക്കുന്നവരെ തെരഞ്ഞുപിടിച്ച് ശിക്ഷിക്കുന്ന രീതിയുമുണ്ട്. കോളേജ് മാനേജ്‌മെന്റ് തങ്ങളുടെ ശരികൾ കുട്ടികൾക്കും അദ്ധ്യാപകർക്കും മേൽ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. സ്വാതന്ത്ര്യബോധത്തോടും അന്തസോടും കൂടി ജീവിക്കുകയും ഇടപഴകുകയും പെരുമാറുകയും ചെയ്യുന്ന കുട്ടികളിൽ പ്രാകൃത മര്യാദകൾ അടിച്ചേൽക്കാനുളള ശ്രമത്തിൽ നിന്ന് ഫാറൂഖ് കോളജ് അധികൃതർ പിന്മാറണം’- തോമസ് ഐസക് ആവശ്യപ്പെടുന്നു.

നവോത്ഥാനമുന്നേറ്റവും പുരോഗമന പ്രസ്ഥാനങ്ങളും ചേര്‍ന്ന് നാടുകടത്തിയ യാഥാസ്ഥിതിക ചിട്ടവട്ടങ്ങള്‍ ഓരോന്നായി മടങ്ങിവരികയാണ്…

Posted by Dr.T.M Thomas Isaac on Friday, 23 October 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News