‘ഞാൻ ഇന്ത്യക്കാരനാണ്, ഞാൻ പാകിസ്ഥാനെ വെറുക്കുന്നില്ല’; പ്രൊഫൈൽ ഫോർ പീസ് ക്യാമ്പയിന് സോഷ്യൽമീഡിയയിൽ വൻസ്വീകരണം

മുംബൈ: രാജ്യത്ത് വർദ്ധിച്ചു വരുന്ന പാക് വിരോധത്തിനെതിരെ സോഷ്യൽമീഡിയയിൽ ഓൺലൈനിൽ പ്രൊഫൈൽ ഫോർ പീസ് ക്യാമ്പയിൻ. ‘ഞാൻ ഇന്ത്യക്കാരനാണ്, ഞാൻ പാകിസ്ഥനെ വെറുക്കുന്നില്ല’ എന്ന സന്ദേശമാണ് പ്രൊഫൈൽ ചിത്രമാക്കുന്നത്. തങ്ങൾ പരസ്പരം വെറുക്കുന്നില്ലെന്നും രാഷ്ട്രീയക്കളിയാണ് ഇരുരാജ്യങ്ങൾക്കിടെയിലും മതിലുകൾ തീർക്കുന്നതെന്നും പ്രൊഫൈൽ കുറിപ്പിൽ പറയുന്നു. പാകിസ്ഥാനും ഇന്ത്യയും തമ്മിൽ ശത്രുത ഉണ്ടെന്ന അവകാശവാദം ഇവിടെ പൊളിച്ചെഴുതപ്പെടുകയാണ്.

മുംബൈ ബാന്ദ്ര സ്വദേശിയായ റാം സുബ്രഹ്മണ്യൻ എന്ന 36കാരനാണ് ക്യാമ്പയിന്് തുടക്കമിട്ടത്. പാകിസ്ഥാൻ കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കും രാജ്യത്ത് ശിവസേന പ്രവർത്തർ വിലക്കേർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് റാം ക്യാമ്പയിൻ ആരംഭിച്ചത്. ‘ഞാൻ ഇന്ത്യക്കാരനാണ്, ഞാൻ മുംബൈയിൽ നിന്നാണ്, ഞാൻ പാകിസ്ഥനെ വെറുക്കുന്നില്ല, ഞാൻ ഒറ്റയ്ക്കല്ല, ഇവിടെ പലരുമുണ്ട് എന്നെ ഇഷ്ടപ്പെടുന്നവർ’ എന്ന് എഴുതിയ പേപ്പറും പിടിച്ചുള്ള സെൽഫിയാണ് റാം പ്രൊഫൈൽ ഫോട്ടോയായി ഇട്ടത്.

‘സാധാരണക്കാരായ നമ്മളെപ്പോലുള്ളവർ ഇത്തരത്തിലുള്ള നിരോധനങ്ങൾക്കും ആക്രമങ്ങളും എതിരാണ്. പിന്നെ എന്തിനാണ് ചിലർ ഇത്തരത്തിലുള്ള ആക്രമങ്ങൾ നടത്തുന്നത്. കലയോട് നാം മുഖം തിരിച്ചാൽ നാം തുറക്കുന്ന വാതിൽ അന്ധകാരത്തിലേക്ക് ഉള്ളതായിരിക്കുമെന്നും’ റാം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News