ഫരീദാബാദില്‍ പത്തുവയസുകാരി ക്ഷേത്രത്തിനുള്ളില്‍ ബലാത്സംഗത്തിന് ഇരയായി; ക്രൂരത കാട്ടിയത് ക്ഷേത്ര ജീവനക്കാരന്‍

ഫരീദാബാദ്: പത്തുവയസുകാരി ക്ഷേത്രത്തിനുള്ളില്‍ ബലാത്സംഗത്തിന് ഇരയായി. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ക്ഷേത്രത്തിലെ മേളക്കാരന്‍ ബണ്ടിയാണ് തന്നെ ബലാത്സംഗം ചെയ്തതെന്നു പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.

ക്ഷേത്രത്തിനുള്ളിലെ ഒരു മുറിയില്‍വച്ചാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള വസ്ത്രം എടുത്തുകൊണ്ടുവരാന്‍ പൂജാരി പെണ്‍കുട്ടിയെ ഈ മുറിയിലേക്ക് അയക്കുകയായിരുന്നു. പെണ്‍കുട്ടിയെ പിന്തുടര്‍ന്നെത്തിയ ബണ്ടി ഇവിടെവച്ചു ബലാത്സംഗം ചെയ്യുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടി ഒച്ചവച്ചപ്പോള്‍ വായ് പൊത്തിപ്പിടിക്കുകയും പ്രത്യാഘാതമുണ്ടാകുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ബണ്ടി ഒളിവിലാണ്. അന്വേഷണം നടക്കുകയാണെന്നു പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News