ട്രെയിനില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാക്കളെ കൈകാര്യം ചെയ്ത സഹയാത്രിക; ട്രെയിനിലെ ലൈംഗിക പീഡനം ചെറുക്കാനുള്ള നമ്പര്‍ പ്രചരിപ്പിക്കുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

train

അവധിക്കു വീട്ടിലേക്കു മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ട്രെയിനിനുള്ളില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാക്കളെ പോലീസിനു കൈമാറിയ കഥ പറയുന്ന ഡയല്‍ 182 എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. കൂട്ടുകാര്‍ ഇറങ്ങിക്കഴിഞ്ഞശേഷമുള്ള ഒരു മണിക്കൂര്‍ യാത്രയ്ക്കിടയില്‍ ഒറ്റയ്ക്കായ പെണ്‍കുട്ടി മൂന്നു മദ്യപരായ യുവാക്കളുടെ പീഡനത്തിനിരയാകുന്നതും പിന്നീട് യാത്രയില്‍ ചേരുന്ന മറ്റൊരു പെണ്‍കുട്ടി ഇവരെ കുടുക്കുന്നതുമാണ് ചിത്രത്തിന്റെ ഉള്ളടക്കം. യുവാക്കള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിനു സാക്ഷിയായ മറ്റൊരു യാത്രക്കാരന്‍ പ്രതികരിക്കാന്‍ തയാറാകാതെ സീറ്റു മാറിപ്പോകുന്നതിനെ പരിഹസിക്കുന്നുമുണ്ട് ബബ്ലൂ തോമസ് സംവിധാനം ചെയ്ത ചിത്രം. സനില്‍ നന്ദാവനത്തിന്റേതാണ് കഥയും തിരക്കഥയും. കെ എസ് ബിന്നിയാണ് നിര്‍മാതാവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here