കോഴിക്കോട്: നിരവധി മലയാളി പെണ്‍കുട്ടികളുടെ അടക്കം ചിത്രങ്ങളും വീഡിയോയും ചേര്‍ത്തുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്തു പൂട്ടിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടു മാധ്യമപ്രവര്‍ത്തക രംഗത്ത്. പല പല അക്കൗണ്ടുകളില്‍ നിന്നു കോപ്പി ചെയ്തു ചേര്‍ക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ജ്യോതി കുമാരി എന്ന പേരിലാണ് ഫേസ്ബുക്കില്‍ അക്കൗണ്ടുള്ളത്. മലയാളി മോഡല്‍ രശ്മി ആര്‍ നായരുടെ അടക്കമുള്ള ചിത്രങ്ങളാണ് ഈ പ്രൊഫൈലിലുള്ളത്. മാധ്യമപ്രവര്‍ത്തകയായ പ്രിയങ്ക ശശിധരനാണ് അക്കൗണ്ട് പൂട്ടിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടു രംഗത്തെത്തിയിരിക്കുന്നത്.

pinku

രാജസ്ഥാനിലെ ജയ്പൂരില്‍നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന അക്കൗണ്ട് എന്നാണ് എബൗട്ടില്‍ പറയുന്നത്. അക്കൗണ്ടിന്റെ ടൈംലൈനില്‍ നിറയെ പെണ്‍കുട്ടികളുടെ ചിത്രങ്ങളാണുള്ളത്. 17 ലക്ഷം ഫോളോവേഴ്‌സാണ് അക്കൗണ്ടിനുള്‌ലത്. അതിനാല്‍തന്നെ അടുത്തകാലത്തൊന്നും തുടങ്ങിയ പ്രൊഫൈല്‍ അല്ലെന്നു വ്യക്തം. നൂറു കണക്കിനു പെണ്‍കുട്ടികളുടെ ചിത്രം ദിവസവും അപ്ലോഡ് ചെയ്തതായും കണ്ടെത്താന്‍ കഴിയും.

ഓരോ മണിക്കൂറിലും രണ്ടും മൂന്നും ചിത്രങ്ങളെന്ന നിലയിലാണ് അപ്ലോഡിംഗ് നടക്കുന്നത്. പലരുടെ ഫേസ്ബുക്ക് പ്രൊഫൈലുകളില്‍നിന്നു ചിത്രങ്ങള്‍ കോപ്പി ചെയ്യുകയാണ് ചെയ്യുന്നതെന്നാണ് കരുതുന്നതെന്നു പ്രിയങ്ക പറയുന്നു. നിരവധി പെണ്‍കുട്ടികളുടെ വീഡിയോയും അക്കൗണ്ടിലെ ഗാലറിയിലുണ്ട്. ഭൂരിഭാഗവും അശ്ലീല വീഡിയോകളാണ്. https://www.facebook.com/profile.php?id=100006237285620 ഈ പ്രൊഫൈലാണ് റിപ്പോര്‍ട്ട് ചെയ്യണമെന്ന ആവശ്യം ഉയരുന്നത്.