ബീഫ് ഉലര്‍ത്തിയത്

ഒരു ബീഫ് വിഭവമാകട്ടെ ഇന്നത്തെ സ്‌പെഷ്യല്‍. ബീഫ് ഉലര്‍ത്തിയത് കൂടിയുണ്ടെങ്കില്‍ ഉച്ചയൂണ് ഗംഭീരമാക്കാം. വിശേഷ ദിവസങ്ങളില്‍ പ്രത്യേകിച്ചും ഉണ്ടാക്കാവുന്ന ഒരു വിഭവമാണ് ബീഫ് ഉലര്‍ത്തിയത്.

ആവശ്യമായത്.

ഒരു കിലോ ബീഫ് ചെറുതായി നുറുക്കി വൃത്തിയാക്കിയത്.
മൂന്ന് സവാള അരിഞ്ഞത്
വെളുത്തുളളി – 20 അല്ലി
പച്ചമുളക് – 8
തക്കാളി – 1
ഇഞ്ചി അരിഞ്ഞത് – 1 സ്പൂണ്‍,
കുരുമുളക് പൊടി – അര സ്പൂണ്‍
ഉപ്പ്, മഞ്ഞള്‍, കടുക്, മസാല, കറിവേപ്പില എന്നിവ ആവശ്യത്തിന്

ബീഫ് ഉലര്‍ത്തിയത് തയ്യാറാക്കുന്ന വിധം

ഉപ്പ്, മഞ്ഞള്‍ പൊടി ആവശ്യത്തിന് എല്ലാം കൂടി ബീഫില്‍ യോജിപ്പിച്ച് ഒരു കപ്പ് വെളളം ഒഴിച്ച് കുക്കറില്‍ 3 വിസില്‍ വരുന്നത് വരെ വേവിച്ച് മാറ്റി വെക്കുക.
ഒരു ചീന ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക്, കുരുമുളക് പൊട്ടിക്കുക.
3 സവാള അരിഞ്ഞ് വഴറ്റുക.
പട്ട, ഗ്രാമ്പൂ, ഏലക്ക ഒന്ന് വീതം അതിലേക്ക് ചേര്‍ക്കുക.
വെളുത്തുളളി അല്ലി 20, ഒരു വലിയ കഷണം ഇഞ്ചി, 8 പച്ചമുളക് എല്ലാം കൂടി ചതച്ചത് ചേര്‍ക്കുക.
വഴന്ന് വരുമ്പോള്‍ ഒരു തക്കാളി അരിഞ്ഞത് ചേര്‍ക്കണം.
എല്ലാം കൂടി നന്നായി വഴന്ന് വരുമ്പോള്‍ അര സ്പൂണ്‍ മഞ്ഞള്‍ പൊടി, 3 വലിയ സ്പൂണ്‍ കാശ്മീരി മുളക് പൊടി, 2 വലിയ സ്പൂണ്‍ മല്ലി പൊടി, അര സ്പൂണ്‍ കുരുമുളക് പൊടി കുറച്ച് ഉപ്പും ചേര്‍ത്ത് നന്നായി എണ്ണ തെളിയുന്നത് വരെ മൂപ്പിക്കുക. ശേഷം വേവിച്ച് വെച്ചിരിക്കുന്ന ബീഫ് ഇതിലേക്ക് ചേര്‍ത്ത് വഴറ്റണം. തീ കുറച്ച് മൂടി വെച്ച് 10 മിനിറ്റ് വേവിക്കുക. ബീഫ് കഷണത്തില്‍ മസാല നല്ലത് പോലെ പൊതിഞ്ഞ് വരുന്നത് വരെ ഇളക്കിയെടുക്കണം കുറച്ച് കറിവേപ്പില ചേര്‍ക്കുക.

രൂചികരവും വ്യത്യസ്തവുമായ ബീഫ് ഉലര്‍ത്തിയത് തയ്യാര്‍.

തയ്യാറാക്കിയത് ഷൈജ ബി കൊല്ലം
കടപ്പാട്: മലയാള പാചകം