പീറ്റര്‍ ടെയ്‌ലര്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലക സ്ഥാനം രാജിവെച്ചു; രാജി തുടര്‍ച്ചയായ തോല്‍വിയെ തുടര്‍ന്ന്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ മുഖ്യപരിശീലകന്‍ കോച്ച് പീറ്റര്‍ ടെയ്‌ലര്‍ രാജിവെച്ചു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് രാജി. പരസ്പര ധാരണയെത്തുടര്‍ന്നാണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ നാല് മത്സരങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ് തോറ്റത്. കളിച്ച ആറ് മത്സരങ്ങളില്‍ ഒരു കളിയില്‍ മാത്രമാണ് ടീമിന് ജയിക്കാനായത്. ഇന്നലെ പൂനെ സിറ്റി എഫ്‌സിയ്‌ക്കെതിരെ ആയിരുന്നു നാലാമത്തെ തോല്‍വി. ഐഎസ്എല്ലില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ഇപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്.  അസിസ്റ്റന്റ് കോച്ച് ട്രെവര്‍ മോര്‍ഗന്‍ മുഖ്യ പരിശീലകനാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News