വാഷിംഗ്ടണ്‍: നിങ്ങള്‍ സ്ഥിരം ഷാമ്പൂ ഉപയോഗിക്കുന്നയാളാണോ. എന്നാല്‍ കരുതിയിരിക്കുക. ഷാമ്പൂവിന്റെ ഉപയോഗം സ്ത്രീകളില്‍ സ്തനാര്‍ബുദ സ്ധ്യതയുണ്ടാക്കുമെന്ന് ഗവേഷകര്‍. ഷാമ്പൂവില്‍ മാത്രമല്ല, ബോഡി ലോഷന്‍, സണ്‍സ്‌ക്രീന്‍ തുടങ്ങിയവ ഉപയോഗിക്കുന്നവരിലെല്ലാം സ്തനാര്‍ബുദ സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു.

ഷാമ്പൂ ഉള്‍പ്പടെയുള്ളയുള്ളവയിലെ പ്രധാന ഘടകമായ പാരബെന്‍സ് ആണ് വില്ലന്‍. ഉല്‍പന്നങ്ങളില്‍ സാധാരണ അടങ്ങിയിട്ടുള്ള ഘടകമാണിത്. പാരബെന്‍സ് ശരീരത്തിലെ ഈസ്ട്രജന്‍ ഉല്‍പാദന മേഖലകളെ ഉത്തേജിപ്പിക്കുന്നു. ഈസ്ട്രജന്റെ അമിതോല്‍പാദനം വഴി സ്തനാര്‍ബുദ സാധ്യത കൂടുതലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

സ്തനത്തിലെ കോശങ്ങളെ ബാധിക്കുന്ന പാരബെനുകള്‍ പിന്നീട് അര്‍ബുദത്തിലേക്ക് വഴിവെയ്ക്കും. കാന്‍സര്‍ ബാധിക സെല്ലുകളെ ഉത്തേജിപ്പിക്കാനും പാരബെനുകള്‍ക്ക് കഴിയും. ഇത് സ്തനാര്‍ബുദം വ്യാപിക്കാന്‍ ഇടയാക്കും. കാലിഫോര്‍മിയ സര്‍വകലാശാലയിലെ ഗവേഷകനായ ഡെയ്ല്‍ ലെയ്റ്റ്മാന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. പാരബെനുകള്‍ മറ്റ് ഘടകങ്ങലോട് ചേരുമ്പോള്‍ രോഗസാധ്യത ഇരട്ടിയാക്കുമെന്ന് ഡെയ്ല്‍ ലെയ്റ്റ്മാന്‍ പറയുന്നു.