കെഎം മാണിക്കെതിരെ കടുത്ത പരാമര്‍ശങ്ങളുമായി വിജിലന്‍സ് കോടതി വിധി; കോഴവാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്; വിന്‍സന്‍ എം പോളിനെതിരെയും ഗുരുതര പരാമര്‍ശങ്ങള്‍; വിധിപ്പകര്‍പ്പ് കൈരളി ന്യൂസ് ഓണ്‍ലൈനിന്

തിരുവനന്തപുരം: തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വിധിയില്‍ മന്ത്രി കെഎം മാണിക്കെതിരെ ഗുരുതര പരാമര്‍ശങ്ങള്‍. മാണി കോഴവാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതിവിധി വ്യക്തമാക്കുന്നു. 2014 മാര്‍ച്ച് 22നും ഏപ്രില്‍ 2നും മാണി പണം വാങ്ങിയതിനം തെളിവുണ്ടെന്നും കോടതി വിധിയില്‍ പറയുന്നു. ആദ്യ തവണ കെഎം മാണി 15 ലക്ഷം രൂപയും രണ്ടാം തവണ 10 ലക്ഷം രൂപയും ആണ് വാങ്ങിയത്. കടുത്ത പരാമര്‍ശങ്ങള്‍ അടങ്ങുന്ന വിധിയുടെ പകര്‍പ്പ് കൈരളി ന്യൂസ് ഓണ്‍ലൈനിന് ലഭിച്ചു.

ബാറുട 25 ലക്ഷം രൂപ കെഎം മാണിക്ക് കൈമാറിയതിന്റെ തെളിവാണ് കോടതി ശരിവെച്ചത്. ബാറുടമകളുമായി കെഎം മാണി നടത്തിയ രണ്ടാം കൂടിക്കാഴ്ച അന്വേഷിക്കണം. 2014 മാര്‍ച്ച് 31ന് ബാറുടമകളുമായി നടത്തിയ കൂടിക്കാഴ്ച അന്വേഷിക്കണമെന്നും കോടതി വിധിയിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്റെ വസ്തുതാ വിവര റിപ്പോര്‍ട്ട ശരിവെയ്ക്കുന്നതാണ് കോടതി വിധി. ബാറുടമകളുടെ സാമ്പത്തിക ഇടുപാടുകള്‍ പരിശോധിക്കണമെന്നും വിധിയിലുണ്ട്.

വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോളിനെതിരെയും ഗുരുതര പരാമര്‍ശങ്ങളാണ് കോടതി വിധിയിലുള്ളത്. ഡയറക്ടറുടെ നിഗമനങ്ങള്‍ പുതിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ആര്‍ സുകേശന്റെ അന്വേഷണം ശരിയായ ദിശയിലായിരുന്നു. അന്വേഷണ ഊദ്യോഗസ്ഥനുമേല്‍ വിജിസലന്‍സ് ഡയറക്ടര്‍ സമ്മദര്‍ദ്ദം ചെലുത്തി എന്നും വിന്‍സണ്‍ എം പോളിനെതിരെ കോടതി നിരീക്ഷിച്ചു.

അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തലുകള്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയില്ല. ഇത്തരം ഭാഗം ഒഴിവാക്കിയാണ് കോടതിയില്‍ വിജിലന്‍സ് അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശം മാത്രമാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. ബിജു രമേശ് നല്‍കിയ സിഡി ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണം. ശബ്ദം പരിശോധിച്ച് കൂടുതല്‍ അന്വേഷണം നടത്തണം. ബാര്‍ ഉടമകളുടെയും സംഘടനകളുടേയും ബാങ്ക് അക്കൗണ്ട് പരിശോധിക്കണമെന്നും വിധിയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News