അന്ധര്‍ക്കായുള്ള ആദ്യ ലൈംഗിക വിജ്ഞാനപുസ്തകം ഇനി സ്വീഡിഷ് ദേശീയ ലൈബ്രറിയ്ക്ക് സ്വന്തം – Kairalinewsonline.com
Featured

അന്ധര്‍ക്കായുള്ള ആദ്യ ലൈംഗിക വിജ്ഞാനപുസ്തകം ഇനി സ്വീഡിഷ് ദേശീയ ലൈബ്രറിയ്ക്ക് സ്വന്തം

ഗേ, ലെസ്ബിയന്‍ ഉള്‍പ്പടെ എല്ലാവിഭാഗത്തിനും വേണ്ടിയുള്ളതാണ് പുസ്തകം.

സ്റ്റോക്‌ഹോം: ലൈംഗിക വിജ്ഞാന പുസ്തകങ്ങള്‍ കാഴ്ചയുള്ളവരുടെ മാത്രം കുത്തകയായിരുന്ന കാലം കഴിയുന്നു. അന്ധര്‍ക്ക് വായിച്ചറിയാന്‍ ഇത്തരം പുസ്തകങ്ങള്‍ ഇനി ലൈബ്രറിയിലും ലഭ്യമാണ്. മലയാളത്തിലല്ലെന്നു മാത്രം. തല്‍ക്കാലം സ്വീഡിഷ് ഭാഷയിലാണ്. അന്ധതയുടെ ലോകത്ത് ജീവിക്കുന്നവരുടെ അക്ഷര വെളിച്ചമായ ബ്രെയില്‍ ലിപിയിലാണ് പുസ്തകം ഒരുക്കിയത്. ലൈംഗിക വിജ്ഞാനം നല്‍കുന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പ് ഇറങ്ങിയത് സ്വീഡനിലാണ്. 2010ല്‍ പ്രസിദ്ധീകരിച്ച പുസ്തകം ഇനി സ്വീഡന്‍ ദേശീയ ലൈബ്രറിയ്ക്ക് സ്വന്തമാണ്. പുസ്തകത്തിന്റെ പിന്നിലെ സാന്നിധ്യവും കലാകാരിയുമായ നിന ലിന്‍ഡെയാണ് പുസ്തകം സംഭാവനയായി നല്‍കിയത്.

ബ്രൈയില്‍ അക്ഷരങ്ങളും ലൈംഗികതയുടെ സ്പര്‍ശനപ്രദമായ ചിത്രീകരണവും അടങ്ങുന്നതാണ് പുസ്തകം. അന്ധര്‍ക്കായുള്ള ആദ്യ ലൈംഗിക ഉത്തേജന പുസ്തകമായാണ് ഇത് അറിയപ്പെടുന്നത്. ‘ഒക്കേഷണലി ബ്ലൈന്‍ഡ്’ എന്നാണ് പുസ്തകത്തിന്റെ പേര്. ഗേ, ലെസ്ബിയന്‍ ഉള്‍പ്പടെ എല്ലാവിഭാഗത്തിലും ഉള്‍പ്പെടുന്നവര്‍ക്ക് ഉപകാരപ്രദമാണ് പുസ്തകം. സ്‌കാന്‍ഡിനേവിയന്‍ പ്രദേശത്തുള്ളവര്‍ പൊതുവെ ലൈംഗികതയോട് ഉദാര സമീപനം പുലര്‍ത്തുന്നവരാണ്. അവര്‍ക്കിടയില്‍ ജീവിക്കുന്ന അന്ധനായ പുരുഷന്റെ വാക്കുകളാണ് നിന ലിന്‍ഡെയെ ഇത്തരത്തിലൊരു സൃഷ്ടിക്ക് പ്രേരിപ്പിച്ചത്. അന്ധരും കാഴ്ചയുള്ളവരെപ്പോലെ വികാരങ്ങളുള്ളവരാണ്. അത്തരം ഒരു ചിന്തയാണ് ബ്രെയില്‍ ലിപിയിലൂടെയും ചിത്ര വിന്യാസത്തിലൂടെയും ലൈംഗികത പ്രമേയമായ ഒരു പുസ്തകത്തിന് പ്രേരിപ്പിച്ചതെന്നും നിനെ ലിന്‍ഡെ പറയുന്നു. നിന ലിന്‍ഡെയുടെ പുസ്തകത്തിന് ശേഷം നിരവധി ലൈംഗിക വിജ്ഞാന മാഗസിനുകള്‍ പ്രചാരത്തിലുണ്ട്.

Leave a Reply

Your email address will not be published.

To Top