പ്രായമായ പശുക്കളെ കൊല്ലുന്നത് പുണ്യപ്രവര്‍ത്തിയെന്ന് നടന്‍ മധു; എഴുത്തുകാര്‍ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുന്നതിനോട് വിയോജിപ്പ്

ദില്ലി: ബീഫ് നിരോധനത്തെ എതിര്‍ത്തും ഗോവധത്തെ അനുകൂലിച്ചും നടന്‍ മധു. പ്രായമായ പശുക്കളെ കൊല്ലുന്നതു പുണ്യപ്രവര്‍ത്തിയാണെന്നു മധു ദില്ലിയില്‍ പറഞ്ഞു. രാജ്യത്ത് നടമാടുന്ന അക്രമങ്ങള്‍ക്കെതിരേ പ്രതികരണമുണ്ടാകണമെന്നും എന്നാല്‍ എഴുത്തുകാര്‍ പുരസ്‌കാരങ്ങള്‍ മടക്കി നല്‍കുന്നതിനോടു വിയോജിപ്പുണ്ടെന്നും മധു പറഞ്ഞു.

പ്രായമായ പശുക്കളെ കറവ വറ്റിയാല്‍ ആരും നോക്കാന്‍ സാധ്യതയില്ല. തുടര്‍ന്ന് അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കള്‍ വണ്ടിയിടിച്ച് മറ്റോ റോഡില്‍ കിടക്കുന്നതിന് ആര്‍ക്കും കുഴപ്പം ഇല്ലേ എന്നും താരം ചോദിച്ചു. പ്രായമായ പശുക്കള്‍ക്ക് ആരും പച്ചവെള്ളം പോലും നല്‍കാറുമില്ല, ഈ ക്രൂരതയേക്കാള്‍ ഭേദം ഇവറ്റകളെ കൊല്ലുന്നതാണ്. അതൊരു പുണ്യ പ്രവര്‍ത്തിയാണെന്നാണ് തനിക്ക് തോന്നുന്നതെന്നും താരം കൂട്ടിചേര്‍ത്തു.

എന്തു കഴിക്കണം എന്നുള്ളതൊക്കെ വ്യക്തിയുടെ സ്വകാര്യ താത്പര്യമാണ്, അതില്‍ മറ്റുള്ളവര്‍ ഇടപെടുന്നത് ശരിയല്ലെന്നും മധു പറഞ്ഞു. അതേസമയം രാജ്യത്തെ അരങ്ങറുന്ന ക്രൂരതകളോട് പ്രതികരണം ആവശ്യമാണ്, എന്നാല്‍ എഴുത്തുകാര്‍ അടക്കമുള്ളവര്‍ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നതിനോട് യോജിപ്പില്ലെന്നും മധു വ്യക്തമാക്കി. പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കുന്നതിന് സമാനമായി ബിരുദവും ബിരുദാനന്തര ബിരുദവും ഒക്കെ തിരിച്ച് നല്‍കാന്‍ തീരുമാനിച്ചാല്‍ അത് ഉചിതമാകുമോ എന്നും താരം ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News