ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ ഒന്നു മുതൽ; ഇത്തവണ 20 കോടിയുടെ സമ്മാനങ്ങൾ

കൊച്ചി: ഒമ്പതാമത് ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന് ഡിസംബർ ഒന്നിന് തുടക്കമാകും. ഡിസംബർ ഒന്നു മുതൽ ജനുവരി 15 വരെയാണ് ഷോപ്പിംഗ് ഫെസ്റ്റിവൽ നടക്കുന്നത്. ഒരു ലക്ഷം വ്യാപാരികളാണ് ഇത്തവണത്തെ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമാകുന്നത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ എല്ലാ കൂപ്പണുകളിലും സമ്മാനങ്ങൾ ഉണ്ടാകും. 20 കോടിയുടെ സമ്മാനങ്ങളാണ് ഈ സീസണിൽ വിതരണം ചെയ്യുക. വോഡാഫോണുമായി സംയുക്തമായി നടത്തുന്ന ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം കൊല്ലത്തായിരിക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ കൊച്ചിയിൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News