ബംഗളൂരു: ബീഫ് വിവാദത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശവുമായി കർണാടക മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. താൻ ബീഫ് കഴിക്കുമെന്നും താൻ എന്താണ് കഴിക്കേണ്ടതെന്ന് താനാണ് തീരുമാനിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.
‘ഞാനിതു വരെ ബീഫ് കഴിച്ചിട്ടില്ല. പക്ഷേ ഇന്നു മുതൽ ഞാൻ ബീഫ് കഴിച്ചു തുടങ്ങും. അതിലെന്താണ് പ്രശ്‌നം. എന്നെ ചോദ്യം ചെയ്യാൻ നിങ്ങളാരാണ്.’ സിദ്ധരാമയ്യ ചോദിക്കുന്നു. കേന്ദ്രം സർക്കാർ രാജ്യത്തിന്റെ വികസനത്തിലാണ് ശ്രദ്ധിക്കേണ്ടത്. അനാവശ്യ വിവാദങ്ങളിലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയും അദ്ദേഹത്തിന്റെ മന്ത്രിമാരെന്നും സിദ്ധരാമയ്യ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here