ലോകത്തിന് മുന്നിൽ ഇന്ത്യ നാണം കെടുന്നു; അസംബന്ധമായ കാര്യങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് ആഷിഖ് അബു

തികച്ചും അസംബന്ധമായ കാര്യങ്ങളാണ് ഇന്ത്യയിൽ ഓരോ ദിവസവും നടക്കുന്നതെന്ന് സംവിധായകൻ ആഷിഖ് അബു. ലോകത്തിന്റെ മുന്നിൽ ഇന്ത്യ ഓരോ ദിവസവും നാണംകെടുകയാണെന്നും ലോക രാജ്യങ്ങൾക്ക് മുന്നിൽ ലജ്ജിച്ച് തലതാഴ്‌ത്തേണ്ടി വരുന്ന അവസ്ഥയാണ് രാജ്യത്തെ ജനങ്ങൾക്കുള്ളതെന്നും ആഷിഖ് അബു മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

രാജ്യത്ത് നടക്കുന്ന സംഭവങ്ങളെ ഒരു ചലച്ചിത്ര പ്രവർത്തകൻ എന്ന നിലയിലല്ല നോക്കി കാണുന്നത് മറിച്ച് ഒരു സാധാരണ പൗരൻ എന്ന നിലയിലാണ്. അപകടം പിടിച്ച ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നതെന്നും ഈ പോക്ക് എങ്ങോട്ടാണെന്ന് പകൽവെളിച്ചം പോലെ നമുക്ക് വ്യക്തമാണെന്നും ആഷിഖ് അബു പറയുന്നു. പൗരൻ എന്ന നിലയിൽ ഇത്തരം വിഷയങ്ങളെ കണ്ടില്ലെന്ന് നടിക്കാനോ പ്രതികരിക്കാതെ ഇരിക്കാനോ എങ്ങനെ കഴിയുമെന്ന ചോദ്യമാണ് തന്റെ മനസിലുള്ളതെന്നും ആഷിഖ് അഭിമുഖത്തിൽ പറയുന്നു.

പെമ്പിളൈ ഒരുമൈയുടെ സമരം ആദ്യം ഒരു ഡോക്യുമെന്ററിയായി നിർമ്മിക്കാനാണ് തന്റെ ശ്രമമെന്നും കൂടുതൽ ഗവേഷണവും ഗൃഹപാഠവും ചെയ്ത ശേഷം സിനിമയിലേക്ക് പ്രവേശിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഏറെ അത്ഭുതപ്പെടുത്തിയ സമരമാണ് പെമ്പിളൈ ഒരുമൈയുടേത്. ജനകീയ സമരങ്ങൾ പരാജയപ്പെടുന്ന കാലഘട്ടത്തിൽ പ്രതീക്ഷ നൽകുന്ന കൂട്ടായ്മയാണ് പെമ്പിളൈ ഒരുമൈയെന്നും ആഷിഖ് അബു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News