പുരുഷനെ ജീവിതത്തില്‍നിന്ന് മാറ്റി നിര്‍ത്തുക; ദീര്‍ഘായുസിന് 109 വയസുകാരിയായ സ്‌കോട്ടിഷ് മുത്തശ്ശിയുടെ ഉപദേശം – Kairalinewsonline.com
DontMiss

പുരുഷനെ ജീവിതത്തില്‍നിന്ന് മാറ്റി നിര്‍ത്തുക; ദീര്‍ഘായുസിന് 109 വയസുകാരിയായ സ്‌കോട്ടിഷ് മുത്തശ്ശിയുടെ ഉപദേശം

ദീര്‍ഘായുസിന് സ്ത്രീകള്‍ക്ക് ഉപദേശം നല്‍കുകയാണ് സ്‌കോട്‌ലന്‍ഡിലെ ഏറ്റവും പ്രായമുള്ള വനിത

jessie

എഡിന്‍ബര്‍ഗ്: ദീര്‍ഘായുസിന് സ്ത്രീകള്‍ക്ക് ഉപദേശം നല്‍കുകയാണ് സ്‌കോട്‌ലന്‍ഡിലെ ഏറ്റവും പ്രായമുള്ള വനിത. ഉപദേശം മറ്റൊന്നുമല്ല, ജീവിത്തതില്‍നിന്നു പുരുഷനെ മാറ്റിനിര്‍ത്തുക. 109 കാരിയായ ജെസീ ഗാലനാണ് വിവാഹിതയാകാതിരുന്നതും ഒരു പുരുഷന്റെ ജീവിതപങ്കാളിയാകാതിരുന്നതുമാണ് തന്റെ ദീര്‍ഘായുസിന്റെ രഹസ്യമെന്നു കാട്ടി ഉപദേശിക്കുന്നത്.

പുരുഷന്‍മാര്‍ ജീവിതത്തിന് മൂല്യം നല്‍കുന്നതിനേക്കാള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇപ്പോഴും ആരോഗ്യകരമായാണ് താന്‍ ജീവിക്കുന്നതെന്നും വ്യായാമം ചെയ്യാറുണ്ടെന്നും ഗാലന്‍ പറയുന്നു. കഞ്ഞിയാണ് ഇഷ്ട ഭക്ഷണം. പുരുഷനെ മാറ്റിനിര്‍ത്തിയതിനൊപ്പം കഞ്ഞി തന്റെ ആരോഗ്യത്തിന് ഗുണകരമായെന്നും അവര്‍ ചൂണ്ടിക്കട്ടുന്നു.

സ്‌കോട്ട്‌ലന്‍ഡിന്റെ മുത്തശിയാണ് ഗാലനെങ്കിലും ലോകത്തിന്റെ മുത്തശി ജപ്പാനിലാണുള്ളത്. 116 കാരിയായ മിസാവോ ഒകാവയാണ് ഇത്. ഇവര്‍ 83വര്‍ഷമായി പുരുഷന്റെ കൂട്ടില്ലാതെയാണ് ജീവിക്കുന്നത്.

Leave a Reply

Your email address will not be published.

To Top