തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ വിൻസൻ എം പോളിനെ പൊലീസിലെ ശിഖണ്ഡിയെന്ന് വിശേഷിപ്പിച്ച് കെ.സുരേന്ദ്രൻ.
‘ഈ വിൻസൻ എം പോൾ പോലീസിലെ ഒരു ശിഖണ്ഡിയാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. സാധാരണ കള്ളന്മാരെ പിടിക്കാനും കൊലക്കേസുകൾ തെളിയിക്കാനും അദ്ദേഹത്തിനു നല്ല സാമർത്ഥ്യമുണ്ടെന്നു ഞാൻ സമ്മതിക്കുന്നു. അതേതു പോലീസുകാരനാണ് കഴിയാത്തത്? രാഷ്ട്രീയ സമ്മർദ്ദമുള്ള കേസുകളിൽ, ഭരണകൂടങ്ങൾ കൈകടത്തുന്ന കേസുകളിൽ ഒരാളെങ്ങനെ പെരുമാറുന്നു എന്നതാണ് പ്രധാനം.’- കെ.സുരേന്ദ്രൻ പറയുന്നു.
‘കെ.ബാബുവിനെതിരെയുള്ള ബാർ കോഴ അഴിമതിക്കേസ് ഒരു ഉളുപ്പുമില്ലാതെ ഈ മാന്യനല്ലേ തകർത്ത് കളഞ്ഞത്?
ഇപ്പോൾ കെഎം മാണിയെ രക്ഷിക്കാൻ എന്തെല്ലാം കളികളാണ് വിജിലൻസ് ഡയറക്ടർ സ്ഥാനത്തിരുന്ന് ഇയാൾ കളിച്ചത്? എന്നിട്ട് പിരിയാൻ ഒരുമാസം മാത്രം ബാക്കി നിൽക്കെ മനസാക്ഷിയും ധാർമ്മികതയും പത്രക്കാരെ വിളിച്ചു വരുത്തി വിളമ്പുന്നത് കണ്ടപ്പോഴാണ് ഇത്രയെങ്കിലും എഴുതണമെന്നു തോന്നിയത്.’- കെ.സുരേന്ദ്രൻ ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെടുന്നു.
ഈ വിൻസന്റ് .എം. പോൾ പോലീസിലെ ഒരു ശിഖണ്ഡിയാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. നിഷ്പക്ഷൻ. നീതിമാൻ, സമ്മർദ്ദങ്ങൾക്കു വ…
Posted by K Surendran on Thursday, October 29, 2015
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here