ഫോട്ടോഗ്രാഫി പ്രേമികളെ ഒന്നു കരുതിയിരുന്നില്ലെങ്കില്‍ കുടുംബം തകരും; തായ്‌വാനില്‍ ഭാര്യയെ വിവാഹമോചനത്തിന് പ്രേരിപ്പിച്ചത് ഭര്‍ത്താവിന്റെ ഫോട്ടോയെടുപ്പ്

വിവാഹമോചനത്തിന് പല പല കാരണങ്ങള്‍ കേട്ടിട്ടുണ്ട്. ഇതാ ഒരു പുതിയ കാരണം കൂടി. ഭര്‍ത്താവിന് ഫോട്ടോഗ്രാഫിയോടുള്ള കമ്പം കാരണം ഒപ്പം ജീവിക്കാനാവില്ലെന്നു കാട്ടിയാണ് തായ് വാനില്‍ ഒരു യുവതി വിവാഹമോചനത്തിന് ഹര്‍ജി നല്‍കിയത്.

ഭര്‍ത്താവിന്റെ സമയത്തും അസമയത്തുമുള്ള ഫോട്ടോഗ്രഫി ഭ്രമം കുടുംബത്തിലെ സമാധാനം കെടുത്തിയെന്നു പലര്‍ക്കും ബുദ്ധിമുട്ടായെന്നും യുവതി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞദിവസം കുട്ടിക്കു രോഗം ബാധിച്ച് ആശുപത്രിയിലെത്തിയപ്പോള്‍ ഫോട്ടോയെടുക്കാന്‍ വേണ്ടി ഒരിക്കല്‍കൂടി പരിശോധിക്കാന്‍ ഡോക്ടറോടു ഭര്‍ത്താവ് ആവശ്യപ്പെട്ടത് തനിക്കു മാനക്കേടും മാനസിക വ്യഥയും ഉണ്ടാക്കിയെന്നും ഭാര്യ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

രണ്ടു മണിക്ക് ഉറക്കത്തില്‍നിന്നെണീറ്റ് കരഞ്ഞ മകനെ ഉറക്കാന്‍ ശ്രമിക്കുന്നതിനു പകരം ബാഗില്‍നിന്നു ചിത്രമെടുക്കാന്‍ കാമറയെടുക്കുകയാണ് ഭര്‍ത്താവ് ചെയ്തതെന്നും അതിന്റെ പേരില്‍ വഴക്കുണ്ടായെന്നും ഭാര്യ പറയുന്നുണ്ട്. കുട്ടിയെ സംരക്ഷിക്കാന്‍ പ്രതിമാസം 3900 ഡോളര്‍ ഭര്‍ത്താവ് തനിക്കു നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News