സ്‌പോർടിവോ ലിമിറ്റഡ് എഡിഷൻ ഇന്ത്യൻ വിപണിയിൽ; ലിറ്ററിന് 21.2 കിലോമീറ്റർ മൈലേജ്

ഫിയറ്റ് പൂന്തോ സ്‌പോർടിവോയുടെ ലിമിറ്റഡ് എഡിഷൻ ഇന്ത്യൻ വിപണിയിലെത്തി. ഫിയറ്റിന്റെ 1.3 മൾടിജെറ്റ് ഡീസൽ എഞ്ചിനാണ് സ്‌പോർടിവോയിൽ ഘടിപ്പിച്ചിട്ടുള്ളത്. 75 കുതിരശക്തിയാണ് എൻജിൻ കരുത്ത്, 197 എൻഎം ടോർക്ക്, 5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് എന്നിവയാണ് മറ്റു പ്രത്യേകതകൾ.

ലിറ്ററിന് 21.2 കിലോമീറ്റർ മൈലേജാണ് വാഹനം നൽകുന്നത്. 7.10 ലക്ഷം രൂപയാണ് സ്‌പോർടിവോയുടെ ലിമിറ്റഡ് എഡിഷന്റെ ദില്ലി ഷോറൂം വില. ചുവപ്പുനിറത്തിൽ മാത്രമാണ് ഈ സെപ്ഷ്യൽ പതിപ്പുകൾ ലഭ്യമാകുക.

പുതിയ 15 ഇഞ്ച് അലോയ് വീൽ, 6.5 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പ്രത്യേക കാർപെറ്റ്, ഡോർ സിൽ തുടങ്ങിയ പ്രത്യേകതകളും സ്‌പോർടിവോ ലിമിറ്റഡ് എഡിഷനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here