ഡ്രൈവറില്ലാതെ ഓടുന്ന കാര്‍ 2017-ല്‍ നിരത്തിലെത്തും; വാഹനലോകത്തെ കുതിപ്പിനു കൈകോര്‍ത്തത് ഹോണ്ടയും ജനറല്‍ മോട്ടോഴ്‌സും

ടോക്കിയോ: ഡ്രൈവറില്ലാതെ ഓടുന്ന കാറുകള്‍ 2017-ല്‍ നിലത്തിലെത്തും. ജാപ്പനീസ് വാഹനനിര്‍മാതാക്കളായ ഹോണ്ട മോട്ടോഴ്‌സും അമേരിക്കന്‍ നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സും സംയുക്തമായാണ് ഓട്ടോമൊബൈല്‍ രംഗത്തെ കുതിപ്പിനൊരുങ്ങുന്നത്. ഇരു കമ്പനികളും ചേര്‍ന്നാണ് ഡ്രൈവര്‍ രഹിത കാറുകള്‍ വികസിപ്പിക്കുന്നത്.

ഹൈഡ്രജന്‍ ഇന്ധനത്തില്‍ ഓടുന്ന കാറുകള്‍ പുറത്തിറക്കാന്‍ ഇരു കമ്പനികളും തമ്മലുള്ള സംയുക്ത സംരംഭം വിജയകരമായ രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് ഡ്രൈവര്‍ രഹിത കാറുകളും വരുന്നത്. ഹോണ്ടാ മോട്ടോഴ്‌സ് സിഇഒ തകാഹിറോ ഹാച്ചിഗോയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2013ലാണ് വാഹനലോകത്തെ പുത്തന്‍ കുതിപ്പുകള്‍ക്കായി ഇരു കമ്പനികളും കൈകോര്‍ത്തത്. പുകയ്ക്കു പകരം നീരാവി പുറത്തേക്കു നിര്‍ഗമിക്കുന്ന വാഹനങ്ങള്‍ നിര്‍മിക്കുക എന്നതായിരുന്നു ആദ്യ ലക്ഷ്യം. 2020 ഇത്തരം വാഹനങ്ങള്‍ നിരത്തിലെത്തുമെന്നാണ് പ്രതീക്ഷ. ഫ്യുവല്‍ സെല്‍ കാര്‍ അടുത്ത വര്‍ഷം പുറത്തിറക്കാന്‍ ഹോണ്ട പദ്ധതിയിട്ടിട്ടുണ്ട്.

വിവരസാങ്കേതി വിദ്യയുടെയും ഇലക്ട്രിഫിക്കേഷന്റെയും സങ്കേത സഹകരണത്തോടെയാണ് ഡ്രൈവര്‍ രഹിത കാറുകള്‍ നിരത്തിലെത്തുക. ഹോണ്ടയ്ക്ക് ആശയമുണ്ടായിരുന്നെങ്കിലും എങ്ങനെ പ്രായോഗികമാക്കാമെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ജനറല്‍ മോട്ടോഴ്‌സുമായി ചേര്‍ന്നു പദ്ധതി നിര്‍വഹണത്തിന് കളമൊരുങ്ങിയത്. ഇരു കമ്പനികളിലുമുള്ള സാങ്കേതിക വിദഗ്ധരുടെ കഴിവുകള്‍ സംയോജിപ്പിക്കുന്നതിലൂടെ കാര്‍ വികസിപ്പിക്കാന്‍ ഓരോ കമ്പനികള്‍ക്കും തനിച്ചു വേണ്ടിവരുന്ന സമയം കുറയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News