ദില്ലി: മാരുതിയുടെ ബലേന ഹാച്ച്ബായ്ക്കിന് പ്രിയമേറി. ഷോറൂമുകളിലെത്തിയ കാറിന് അയ്യായിരത്തോളം ബുക്കിംഗ് ആയി. ആറു മുതല്‍ എട്ടുവരെ ആഴ്ച കാര്‍ കിട്ടാന്‍ കാത്തിരിക്കേണ്ടിവരുമെന്നാണ് നിലവിലെ സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനി പറയുന്നത്. കഴിഞ്ഞയാഴ്ചയാണ് കാര്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്.
ഇന്ത്യയില്‍ പൂര്‍ണമായി നിര്‍മിച്ച കാറിന്റെ പെട്രോള്‍ വേരിയന്റിന് 4.99 ലക്ഷം മുതല്‍ 7.01 ലക്ഷം വരെയാണ് വില. ഡീസല്‍ മോഡലിന് 6.16 ലക്ഷം മുതല്‍ 8.11 ലക്ഷം വരെയും. ഉത്സവകാലം കഴിയുന്നതോടെ വിലയില്‍ നേരിയ മാറ്റമുണ്ടാകുമെന്നും സൂചനയുണ്ട്.
ഇന്ത്യന്‍ നിര്‍മിത കാറിന്റെ കയറ്റുമതി അടുത്തവര്‍ഷമേ ആരംഭിക്കൂ. ടോക്കിയോ മോട്ടോര്‍ ഷോയിലാണ് കാര്‍ അവതരിപ്പിച്ചത്. എബിഎസ്, ഇബിഡി, മുന്നിലെ രണ്ടു സീറ്റുകള്‍ക്കും എയര്‍ബാഗ് എന്നിവ എല്ലാ മോഡലുകളിലും ലഭ്യമാണ്. ആപ്പിള്‍ കാര്‍ പ്ലേയും ഉണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here