‘ടോട്ടോചാനും കോബയാഷി മാഷും കോയിക്കോട്ട്’; ഫാറൂഖ് കോളേജിലെ ലിംഗവിവേചനത്തിനെതിരെ ഓൺലൈൻ കൂട്ടായ്മയുടെ പ്രതിഷേധം

കോഴിക്കോട്: സഹപാഠികളായ ആണുകുട്ടിക്കും പെൺകുട്ടിക്കും ബെഞ്ചിൽ ഒന്നിച്ചിരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ കോഴിക്കോട് ഫാറൂഖ് കോളജ് മാനേജ്‌മെന്റ് നടപടിക്കെതിരെ പ്രതിഷേധവുമായി ഓൺലൈൻ കൂട്ടായ്മ. ഫാറൂഖ് കോളേജിലെ ലിംഗവിവേചനത്തിനെതിരെയും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും നവംബർ മൂന്നിനാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്. വൈകീട്ട് നാലു മണിക്ക് മാനാഞ്ചിറയിലാണ് പരിപാടി.

പരിപാടിയെ കുറിച്ചുള്ള ഫേസ്ബുക്ക് ഇവന്റ് പോസ്റ്റ്:

ടോട്ടോച്ചാനും കൊബയാഷി മാഷും കോയിക്കോട്ട്.

താലിബാന്റെ പാക്കിസ്ഥാനില്ല.
മോഡീന്റെ ഇന്ത്യേലുമല്ല.
മ്മളെ കോയിക്കോട്ട്.
ഫാറൂക്കോളേജില്…
ആങ്കുട്ട്യോളും പെങ്കുട്ട്യോളും ഒരുമിച്ചിരിക്കാൻ പാടില്ല പോലും.
ഒന്നിച്ചു നാടകം കളിച്ചൂടാ പോലും.
ഒന്നിച്ച് ചായ കുടിചൂടാ പോലും
ഒന്നിച്ച് പുസ്തകം വായിച്ചൂടാ പോലും.
അതെന്താ ആടെ മാത്രം അങ്ങനെന്ന് ചോയ്ച്ചാ
ചോയ്ച്ച കുട്ട്യോളെ പൊറത്താക്കും പോലും.

ഈ കോയിക്കോട്ടുളള ഫാറൂക്കോളേജില്
ഇത്തറയൊക്കെ നടന്നിറ്റും മ്മള്ളിനിയും മുണ്ടാണ്ടിരിക്കണോ?
തൊള്ള തൊറന്ന് പറയീം മന്‌സമ്മാരെ,
പെണ്ണങ്ങളെ പിന്നേം അടുക്കളേലേയ്ക്ക് മാത്രം ഒതുക്കുന്ന
ഇപ്പരിപാടി ഇനീടെ നടക്കൂലാ ന്ന്…

എന്നാപ്പിന്നെ ചൊവ്വാഴ്ച വൈന്നേരം
വെരീം എല്ലാരും മാനാഞ്ചിറയ്ക്ക്.
പാട്ടും പറച്ചിലും പോസ്റ്ററൊട്ടിപ്പുമൊക്കെയായി
ഉഷാറാക്കാം മ്മക്ക്.

ഫറൂഖ് കോളേജിലെ ലിംഗവിവേചനത്തിനെതിരെ,
മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ,
03-11-15 ചൊവ്വാഴ്ച്ച വൈകീട്ട് 4 മണിക്ക്
മാനാഞ്ചിറയ്ക്ക് സമീപം
ലിംഗഭേദമില്ലാതെ നമ്മൾ ഒത്തുചേരുന്നു..

കൂടെ
ജനാലയ്ക്കരികിലെ വികൃതിക്കുട്ടി ടോട്ടോച്ചാനും
പ്രിയപ്പെട്ട കൊബയാഷിമാഷും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News