ഭാര്യയോട് കള്ളം പറയാറുണ്ടോ; പിടിക്കപ്പെടുന്നതിന്റെ കാരണങ്ങള്‍ ഇതാ

ന്യൂയോര്‍ക്ക്: നിങ്ങള്‍ ഭാര്യമാരോട് ഇടയ്‌ക്കെങ്കിലും കളളം പറയാറുണ്ടോ. നിങ്ങളുടെ കള്ളത്തരം ഭാര്യ കൈയ്യോടെ പിടികൂടുന്നുണ്ടോ. എങ്കില്‍ നിങ്ങള്‍ തന്ത്രം മാറ്റണം. നിങ്ങളുടെ ശരീരഭാഷയാണ് പ്രശ്‌നം. കള്ളം പറയുമ്പോള്‍ നിങ്ങളുടെ ശരീരഭാഷയിലെ വ്യത്യാസം ഭാര്യമാര്‍ എളുപ്പം തിരിച്ചറിയുന്നു. ഇതാണ് പിടിക്കപ്പെടാന്‍ കാരണമെന്ന് ഗവേഷണം വ്യക്തമാക്കുന്നു. ഇത് പരിഹരിച്ചാല്‍ നിങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാം. വാഷിംഗ്ടണ്ണിലെ ഹഡ്ഡര്‍ഫീല്‍ഡ് സര്‍വകലാശാലയുടെ മനശാസ്ത്രവിഭാഗം നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഭാര്യമാരോട് ഉള്‍പ്പടെ കള്ളം പറയുന്നവരുടെ ശരീരഭാഷ സത്യം പറയുമ്പോഴുള്ള സാഹചര്യത്തേക്കാള്‍ വ്യത്യസ്തമായിരിക്കും. ശ്രദ്ധിച്ച് ഇടപെട്ടാല്‍ ഈ സാഹചര്യം ഒഴിവാക്കാം എന്ന് സര്‍വകലാശാലയുടെ മനശാസ്ത്ര വിഭാഗത്തിന്റെ ഗവേഷണഫലം പറയുന്നു. അസത്യമാണ് പറയുന്നതെങ്കില്‍ മൂക്ക് സാധാരണയിലധികം വികസിയ്ക്കുകയോ വ്യത്യാസം വരുകയോ ചെയ്യും. ഭാര്യമാരെ ബോധ്യപ്പെടുത്താന്‍ കള്ളം പറയുന്നവര്‍ക്ക് ഈസ സമയം ഉത്കണ്ഠ കൂടുതല്‍ ആയിരിക്കും.

സാധാരണ ഉപയോഗിക്കുന്ന വാക്കുകള്‍ ഒഴിവാക്കി വിവരണാത്മകമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്നതും ഇതിന്റെ സൂചനയാണ്. നിരവധിയാളുകളുടെ സംസാരം വീഡിയോ ദ്യശ്യങ്ങളില്‍ ചിത്രീകരിച്ച് നിരന്തരം പരിശോധിച്ചാണ് ഇക്കാര്യം പഠനവിധേയമാക്കിയത്. ഗവേഷണഫലം ശരിയാണെങ്കില്‍ കുടുംബ ബന്ധങ്ങള്‍ മോശപ്പെട്ട അവസ്ഥയിലേക്കാണ് പോകുന്നത് എന്ന് പഠനത്തിന് നേതൃത്വം നല്‍കിയ മനശാസ്ത്രവിദഗ്ധന്‍ കൂടിയായ ഡോ. ക്രിസ് സ്ട്രീറ്റ് പറയുന്നു. പറയുന്ന കാര്യത്തിന്റെ ഉള്ളടക്കവും അനുബന്ധ വസ്തുതകളും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന ഡോ. ക്രിസ് സ്ട്രീറ്റ് വിശദീകരിച്ചു. ഗവേഷണ റിപ്പോര്‍ട്ട് ജേര്‍ണല്‍ ഓഫ് എക്‌സ്‌പെരിമെന്റല്‍ സൈക്കോളജിയാണ് പ്രസിദ്ധീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here