ചുംബനം എങ്ങനെ ആനന്ദകരമാകുന്നു; ഹസ്തദാനമാണ് ചുംബനത്തേക്കാള്‍ രോഗകാരിയാവുക; ശരീരശാസ്ത്രജ്ഞര്‍ പറയുന്നതു കേള്‍ക്കാം

ചുംബിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആരുമുണ്ടാവില്ല. പലരും ശരീര ശാസ്ത്രജ്ഞര്‍ പറയുന്ന ശാസ്ത്രീയവശങ്ങളറിയാതെ ചുംബനത്തിലൂടെ സ്‌നേഹം പ്രകടിപ്പിക്കുന്നവരുമാണ്. ശരീരത്തിലെ ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ വരെ നിയന്ത്രിക്കാന്‍ ചുംബനത്തിന് കഴിയുമെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.

സ്‌നേഹവും പ്രണയും കാമവും പ്രകടിപ്പിക്കുന്ന ചുംബനങ്ങള്‍ക്കെല്ലാം പിന്നില്‍ വലിയ ഹോര്‍മോണ്‍ പ്രവര്‍ത്തനമുണ്ടെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. ശരീരത്തില്‍ പല രാസമാറ്റങ്ങളും ഉണ്ടാക്കാന്‍ കഴിയുന്നതാണ് വെറുമൊരു ചുംബനമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പത്തു സെക്കന്‍ഡ് മാത്രം നീണ്ടു നില്‍ക്കുന്ന ഒരു ചുംബനം കൊണ്ട് എട്ടു കോടി ബാക്ടീരിയകളാണേ്രത ഒരാളില്‍നിന്നു മറ്റൊരാളിലേക്കു പകരുക. അതിനേക്കാള്‍ ബാക്ടീരിയകള്‍ ഹസ്തദാനത്തിലൂടെ പകരുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.

നാഡീവ്യവസ്ഥയെ ത്വരിതപ്പെടുത്തുന്ന രാസവസ്തുവായ ഡോപാമിന്‍ ചുംബന സമയത്തു കൂടുതലായി ഉല്‍പാദിപ്പിക്കപ്പെടുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഈ സമയം ലവ് ഹോര്‍മോണായ ഓക്‌സിറ്റോസിനും കൂടുതലായി ഉല്‍പാദിപ്പിക്കപ്പെടും. മറ്റൊരു ഹോര്‍മോണായ അഡ്രിനാലിന്റെ പ്രവര്‍ത്തനം കാരണം ഹൃദയമിടിപ്പു വേഗത്തിലാക്കുകയും വിയര്‍ക്കാന്‍ കാരണമാവുകയും ചെയ്യും. മാനസിക സമ്മര്‍ദത്തിന് കാരണമാകുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ അളവു കുറയുകയും മനസ് ശാന്തമാവുകയും ചെയ്യും. ഈ ശാരീരിക മാറ്റങ്ങളാണ് ചുംബനത്തെ ആസ്വാദ്യമാക്കുന്നതെന്നും പ്രണയമോ കാമമോ പോലുള്ള വികാരങ്ങളെന്നും ഒരു വിഭാഗം വാദിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel