രാജ്യത്ത് അസഹിഷ്ണുത വളരുന്നു; പുരസ്‌കാരങ്ങൾ തിരിച്ചുനൽകിയവരോട് ബഹുമാനമെന്ന് ഷാരൂഖ് ഖാൻ

രാജ്യത്ത് അസഹിഷ്ണുത വളരുന്നുവെന്ന് ബോളിവുഡ് കിംഗ് ഷാരൂഖ് ഖാൻ. കേന്ദ്രസർക്കാരിന്റെ ഫാസിസ്റ്റ് നിലപാടുകളിൽ പ്രതിഷേധിച്ച് പുരസ്‌കാരങ്ങൾ തിരിച്ചു നൽകിയവരോട് തനിക്ക് ബഹുമാനം തോന്നുന്നുണ്ടെന്നും അവരുടെ പ്രതിഷേധത്തെ താൻ പിന്തുണയ്ക്കുന്നുവെന്നും ഷാരൂഖ് പറഞ്ഞു. ആദ്യമായാണ് ഒരു ബോളിവുഡ് താരം വിഷയത്തിൽ പരസ്യപ്രതികരണം നടത്തുന്നത്. ട്വിറ്ററിന്റെ സംവാദ വേദിയായ ട്വിറ്റർ ടൗൺ ഹാളിലെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്നാൽ താൻ അവാർഡുകൾ തിരിച്ചു നൽകാൻ ഉദേശിക്കുന്നില്ലെന്നും ഷാരൂുഖ് പറഞ്ഞു. രാജ്യത്ത് വർധിച്ച് വരുന്ന അസഹിഷ്ണുതക്കെതിരെ സാഹിത്യകാരൻമാരും ചലച്ചിത്രപ്രവർത്തകരും പുരസ്‌കാരങ്ങൾ തിരിച്ചു നൽകിയിരുന്നു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും വർധിച്ചു വരുന്ന വർഗീയ അതിക്രമങ്ങളിലും അസഹിഷ്ണുതയിലും പ്രതിഷേധിച്ചുും നിരവധി സാംസ്‌കാരിക പ്രമുഖരാണ് പുരസ്‌കാരങ്ങൾ തിരികെ നൽകിയത്. ചലച്ചിത്ര പ്രവർത്തകരായ ദിബാകർ ബാനർജിയും ആനന്ദ് പട്‌വർധനും രാകേഷ് ശർമ്മയും ഉൾപ്പെടെ പത്തോളം സംവിധായകരും പുരസ്‌കാരങ്ങൾ തിരികെ നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here