ആക്ഷേപിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി ദീപ നിശാന്ത്; ആക്ഷേപങ്ങള്‍ ധാര്‍മ്മികതയില്ലാത്തത്; യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി ദീപ ടീച്ചറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: വിദ്യാഭ്യാസ യോഗ്യതയില്ലെന്നും അധ്യാപക നിയമനം 25 ലക്ഷം രൂപ കോഴ കൊടുത്തു നേടിയതാണെന്നുമുള്ള പ്രചരണങ്ങള്‍ക്ക് മറുപടിയുമായി തൃശൂര്‍ കേരളവര്‍മ്മ കോളജിലെ അധ്യാപിക ദീപ നിശാന്ത്. ഉയര്‍ന്ന് ആക്ഷേപം പരിപൂര്‍ണ്ണ അവഗണന അര്‍ഹിക്കുന്നതാണ്. എന്നാല്‍ ഇത് സംബന്ധിച്ച മാധ്യമവാര്‍ത്ത ധാര്‍മ്മികത വെടിഞ്ഞതാണ്. ഒരു അഭിപ്രായം പറഞ്ഞതിന് ഉയര്‍ന്ന ആക്ഷേപങ്ങളില്‍ ഏറ്റവും അപഹാസ്യമായതായിരുന്നു ഇതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ദീപ നിശാന്ത് പറയുന്നു.

യുജിസി – നെറ്റ് യോഗ്യതയില്ലെന്ന് പറഞ്ഞവര്‍ കാണാന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഒപ്പം 2003ല്‍ ഒന്നാം റാങ്കോടെ എംഎ ജയിച്ചതിന്റെ സര്‍ട്ടിഫിക്കറ്റും വിമര്‍ശകര്‍ക്ക് മറുപടിയായി പോസ്റ്റ് ചെയ്തു. 25 ലക്ഷം കൈക്കൂലി കൊടുത്താണ് ജോലി വാങ്ങിയത് എന്ന ആരോപണത്തിനും തകര്‍പ്പന്‍ മറുപടി ദീപ നിശാന്ത് നല്‍കുന്നു. കൈക്കൂലി വേണ്ടുവോളം കൊടുത്ത ബോര്‍ഡിന്റെ പൊന്നോമനപ്പുത്രിയ്ക്ക് ഇന്റര്‍വ്യൂവിന് ലഭിച്ച മാര്‍ക്ക് ഒന്ന് അന്വേഷിയ്ക്കണമെന്നും ദീപ ടീച്ചര്‍ ആവശ്യപ്പെടുന്നു.

ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

ഇത്തരമൊരു പോസ്റ്റ് ഇടണമെന്ന് കരുതിയതല്ല.ചിലതൊക്കെ അർഹിക്കുന്നത് പരിപൂർണ്ണ അവഗണന മാത്രമാണെന്ന് അറിയാഞ്ഞിട്ടുമല്ല. എങ്കിലു…

Posted by Deepa Nisanth on Monday, November 2, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News