അനുഷ്‌ക ‘തിന്നാൻ കൊതിക്കുന്ന ചൂടൻ ജിലേബി’; തെലുങ്ക് താരത്തിന്റെ പരാമർശം വിവാദത്തിൽ

അനുഷ്‌ക ഷെട്ടിയെ കുറിച്ച് ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയ തെലുങ്ക് താരം വിവാദത്തിൽ. അല്ലു അർജ്ജുൻ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതനായ പ്രശസ്ത കോമഡി താരം അലിയാണ് വിവാദപ്രസ്താവന നടത്തിയത്. എല്ലാവരും തിന്നാൽ കൊതിക്കുന്ന ഒരു ചൂടൻ ജിലേബിയാണ് അനുഷ്‌കയെന്നാണ് അലി പറഞ്ഞത്. ഹൈദരാബാദിൽ സൈസ് ഹീറോയുടെ ഓഡിയോ ലോഞ്ചിംഗ് ചടങ്ങിൽ വച്ചാണ് അലി ഇക്കാര്യം പറഞ്ഞത്.

ali-anushka

സാധാരണ സ്ത്രീയിലും കവിഞ്ഞ ഫീച്ചറുകളാണ് അനുഷ്‌കയ്ക്കുള്ളതെന്ന് അലി പറഞ്ഞതായും ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇത് പറഞ്ഞ ശേഷം അലി പരിപാടിയുടെ അവതാരകയോട് പറഞ്ഞത് ഇങ്ങനെ: ‘തുടയിൽ അടിക്കാൻ നിങ്ങൾ മറ്റേ നടിയോട് (സോനാൽ ചൗഹാനോട്) പറഞ്ഞില്ലേ. അവർക്ക് അത്ര വലിയ തുട ഇല്ല. എന്നാൽ അനുഷ്‌കയ്ക്ക് അങ്ങനെ അല്ല. ബില്ലയിൽ അനുഷ്‌ക ബിക്കിനിയിട്ട് അഭിനയിച്ചത് കണ്ടപ്പോൾ തന്നെ ഞാൻ അവരുടെ ഫാനായി മാറിയതാണ്.’ സൈസ് ഹീറോയിൽ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് സോനാൽ ചൗഹാൻ.

മുൻപും തെന്നിന്ത്യൻ നടിമാരെ കുറിച്ച് അലി ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ നടത്തിയിരുന്നു. 2014ൽ സൺ ഓഫ് സത്യമൂർത്തിയുടെ ഓഡിയോ ലോഞ്ചിംഗ് ചടങ്ങിൽ വച്ച് സമാന്തയെക്കുറിച്ച് അലി പറഞ്ഞ വാക്കുകൾ വൻ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News