മൊഹാലി ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരേ ഇന്ത്യ തകര്‍ന്നടിഞ്ഞു; 201 നു പുറത്ത്; മുരളി വിജയിന്റെ ബാറ്റിംഗ് മാറ്റിനിര്‍ത്തിയാല്‍ ടീം ഇന്ത്യക്ക് നിരാശ

മൊഹാലി: ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കു ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ തുടക്കം മുതലേ തകരുകയായിരുന്നു. 201 റണ്‍സിന് ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ പുറത്തായി. ഓപ്പണര്‍ മുരളി വിജയ് മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. ഒരു വശത്തു വിക്കറ്റുകള്‍ പിന്നാലെപിന്നാലെ പോകുമ്പോഴും മറുവശത്തു നിലയുറപ്പിച്ച മുരളി വിജയ് 136 പന്തില്‍ 75 റണ്‍സെടുത്തു.

ചേതേശ്വര്‍ പൂജാര (31), പുറത്താകാത്ത രവീന്ദ്ര ജഡേജയും(38) മാത്രമാണ് പിന്നീട് അല്‍പമെങ്കിലും പിടിച്ചുനിന്നത്. റണ്ണൊന്നുമെടുക്കാതെ ശിഖര്‍ ധവാനും, വൃദ്ധിമാന്‍ സാഹയും പുറത്തായി. വിരാട് കോഹ്‌ലിക്ക് ഒരു റണ്ണേ എടുക്കാനായുള്ളൂ. അമിത് മിശ്ര ആറുറണ്ണെടുത്തു. രവിചന്ദ്ര അശ്വിന്‍ ഇരുപതു റണ്‍സുമായി വാലറ്റത്ത് പിടിച്ചുനില്‍ക്കാന്‍ നോക്കി. ഉമേഷ് യാദവ് റണ്ണൊന്നുമെടുക്കാതെ പുറത്തായി. നാലു വിക്കറ്റ് വീഴ്ത്തിയ ഡീന്‍ എല്‍ഗറാണ് ഇന്ത്യന്‍ ബാറ്റിംഗിന്റെ അന്തകനായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News