ബിഹാറില്‍ കടുത്ത മത്സരമെന്ന് എക്‌സിറ്റ് പോള്‍; മഹാസഖ്യത്തിന് 140 സീറ്റ് വരെ ലഭിക്കുമെന്ന് ന്യൂസ് എക്‌സ്; 122 എന്ന് ടൈംസ് നൗ- സീവോട്ടര്‍; 120 സീറ്റില്‍ എന്‍ഡിഎ ഒതുങ്ങുമെന്ന് ഇന്ത്യാ ടുഡേ

ദില്ലി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാ സഖ്യം അധികാരത്തിലെത്താനുള്ള സാധ്യത കല്‍പിച്ച് എക്‌സിറ്റ് പോളുകള്‍. 130 സീറ്റുവരെ മഹാ സഖ്യത്തിനു കിട്ടാമെന്ന് ന്യൂസ് എക്‌സ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. ടൈംസ് നൗ – സീ വോട്ടര്‍ സര്‍വേയും മഹാസഖ്യത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്. 122 സീറ്റുകള്‍ മഹാ സഖ്യം നേടുമെന്നു സീ വോട്ടര്‍ വ്യക്തമാക്കുന്നു.

എന്‍ഡിഎക്കു 111 സീറ്റിലേക്ക് ഒതുങ്ങേണ്ടിവരും. മറ്റുള്ളവര്‍ പത്തു സീറ്റ് നേടുമെന്നും സീ വോട്ടര്‍ പ്രവചിക്കുന്നു. 243 അംഗ സഭയില്‍ 120 സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നാണ് ഇന്ത്യാ ടുഡേ ഫലം പ്രവചിക്കുന്നത്. 117 സീറ്റാണ് മഹാസഖ്യത്തിന് പ്രവചിക്കുന്നത്.

ന്യൂസ് എക്‌സാകട്ടെ മഹാസഖ്യം വ്യക്തമായ ഭൂരിപക്ഷം ഉറപ്പിക്കുമെന്നു പറയുന്നു. 130 മുതല്‍ 140 സീറ്റുവരെയാണ് മഹാസഖ്യത്തിന് ന്യൂസ് എക്‌സ് കല്‍പിക്കുന്ന. 90-100 സീറ്റുകളിലേക്ക് എന്‍ഡിഎ ഒതുങ്ങുമെന്നും ബാക്കി സീറ്റുകളില്‍ മറ്റുള്ളവര്‍ക്കു വിജയമുണ്ടാകുമെന്നും ന്യൂസ് എക്‌സ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here