ഗോമാതാ പാലു തരും വോട്ട് തരില്ലെന്ന് ബിജെപിയെ ഓര്‍മിപ്പിച്ചും പരിഹസിച്ചും ട്രോളുകളും പോസ്റ്റുകളും; ചെന്നൈയില്‍ മഴപെയ്യുന്നതിനേക്കാള്‍ കുളിരെന്ന് ലീന മണിമേഖല

ബിഹാറില്‍ ബിജെപിയുടെ കുതിപ്പും കിതപ്പും പെട്ടെന്നു കണ്ടപ്പോള്‍ സോഷ്യല്‍മീഡിയക്ക് അടങ്ങിയിരിക്കാനായില്ല. ഗോമാതാവ് പാലു തരും പക്ഷേ വോട്ടുതരില്ലെന്നായിരുന്നു പ്രതികരണങ്ങളേറെയും. വിഷണ്ണരായ ബിജെപി നേതാക്കളുടെ ചിത്രം വച്ചും വിജയം പ്രതീക്ഷിച്ചു മധുരവും പടക്കവും വാങ്ങിയതിനെക്കുറിച്ചുമൊക്കെ പരിഹസിച്ചു ട്രോളുകള്‍ വന്നു. ചെന്നൈയില്‍ മഴപെയ്യുന്നതിനേക്കാള്‍ കുളിരുന്ന അനുഭവമാണെന്നായിരുന്നു സംവിധായിക ലീന മണിമേഖലയുടെ പോസ്റ്റ്.

ഇന്നത്തെ ചന്ദ്രിക ഇങ്ങനെയാണെങ്കില്‍ നാളത്തെ ജന്മഭൂമി എങ്ങനായിരിക്കും !സിരിച്ചു സിരിച്ചു ചാകും 🙂

Posted by Sudeep J. Salim on Saturday, November 7, 2015

നിങ്ങൾ എന്തൊക്കെയാണു പറഞ്ഞു കൂട്ടുന്നെ….!യു ഡി എഫ്‌ തകർന്നതിനു വല്ല തെളിവും ഉണ്ടോ

Posted by Arun Madhav on Saturday, November 7, 2015

പണി കിട്ടി പണി കിട്ടിപണി കിട്ടിപ്പോയ്…വാങ്ങി വെച്ച മാലപടക്കങ്ങൾ..നൂറ് കിലോയുടെ ആ മധുരപലഹാരങ്ങൾ..ദയവായി ബിഹാറിനെക്കുറിച്ച്ഒരക്ഷരം മിണ്ടരുത് ….

Posted by PV Shaji Kumar on Saturday, November 7, 2015

പടക്കം പൊട്ടിച്ചത്‌ അദ്വാനിയുടെ പിറന്നാളായതിനാൽ; ബിജെപി 😀 😀 😀

Posted by Nileena Sreelatha Balaram on Saturday, November 7, 2015

പാക്കിസ്ഥാനിലേക്ക് പോകാൻ തയ്യാറാണ്…ഏത് പടക്കം പൊട്ടിക്കണം എന്നേ സംശയമുള്ളൂ… :p

Posted by Chincy Chandra on Saturday, November 7, 2015

Hahaha…. The lesson is fellow human beings are more important than animals !!!

Posted by Abhirami Sumam on Saturday, November 7, 2015

ബിഹാറിലും വീണു. അമിത് ഷാ കുറച്ചു ദിവസം കണിച്ചു കുളങ്ങരയിൽ താമസിക്കട്ടെ. നല്ല ഞണ്ടും കൂരിയും കിട്ടും.

Posted by PM Manoj on Saturday, November 7, 2015

Bihar sends a strong message that India cannot be polarised! It cools my heart even better than the chennai rains!

Posted by Leena Manimekalai on Saturday, November 7, 2015

പടക്കം പൊട്ടിച്ചത് അദ്വാനിയുടെ ജൻമദിനമായതിനാലാണ് പോലും..ഉവ്വുവേവ്… സന്തോഷ ജൻമദിനം കുട്ടിക്ക്..

Posted by Sandeep Suresh Kumar on Saturday, November 7, 2015

മഹാസഖ്യത്തിൻ്റെ വിജയംബിജെപി അമിട്ട് പൊട്ടിച്ചാഘോഷിച്ചു .വാങ്ങിവച്ച പടക്കം പൊട്ടിച്ചുതീർക്കാൻ ആദ്യ ഘട്ടത്തിൽ ബിജെപിയ്ക്ക് അവസരം കൊടുത്തിട്ടാണ് മഹാസഖ്യം കുതിച്ചുകയറിയത്…..

Posted by Harshan Teeyem on Saturday, November 7, 2015

പശു നമുക്ക് പാല്‍ തരും, പശുവിന്റെ അമ്മയും അമ്മൂമ്മയും പാല്‍ തരുമായിരുന്നു. പക്ഷേ വോട്ട് നല്‍കിയ ചരിത്രം ഇന്നുവരെ ഉണ്ടായി…

Posted by Sebi Mathew on Saturday, November 7, 2015

ബീഹാറികൾക്ക് ഇനി തിര്യോന്തരത്ത് പണി കിട്ടാണ്ടാവ്യോ?

Posted by Aparna Kurup on Saturday, November 7, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here