സച്ചിനു പോലും പിടികൊടുക്കാതിരുന്ന റെക്കോര്‍ഡ് വസിം ജാഫറിനു മുന്നില്‍ കീഴടങ്ങി; രഞ്ജിയില്‍ 10,000 റണ്‍ തികയ്ക്കുന്ന ആദ്യ താരമായി ജാഫര്‍

മുന്‍ ഇന്ത്യന്‍ താരം വസിം ജാഫറിന് അപൂര്‍വ റെക്കോര്‍ഡ്. രഞ്ജി ക്രിക്കറ്റില്‍ 10,000 റണ്‍ തികയ്ക്കുന്ന ആദ്യ താരമെന്ന അപൂര്‍വ റെക്കോര്‍ഡാണ് വസിം ജാഫറിനെ തേടിയെത്തിയത്. സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മുന്നില്‍ പോലും കീഴടങ്ങാതിരുന്ന റെക്കോര്‍ഡാണ് ജാഫര്‍ കൈപ്പിടിയിലാക്കിയത്. രഞ്ജി താരമായ അമോല്‍ മസുംദാറിന്റെ റെക്കോര്‍ഡാണ് ജാഫര്‍ പഴങ്കഥയാക്കിയത്. മസുംദാറിന്റെ സമ്പാദ്യം 9202 റണ്‍സാണ്.

37കാരനായ വസിം ജാഫര്‍ വിദര്‍ഭയ്ക്കു വേണ്ടിയാണ് കളിക്കുന്നത്. 58.14 ബാറ്റിംഗ് ശരാശരിയിലാണ് വസിം ജാഫറിന്റെ റെക്കോര്‍ഡ് നേട്ടം. 2000-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു ടെസ്റ്റില്‍ ദേശീയ ടീമിനു വേണ്ടി വസിം ജാഫറിന്റെ അരങ്ങേറ്റം. 31 മത്സരം കളിച്ച ജാഫര്‍ 1,944 റണ്‍സ് നേടിയിട്ടുണ്ട്. 11 അര്‍ധ സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News