എക്‌സിറ്റ് പോളുകള്‍ ബിഹാറിന്റെ മനസറിഞ്ഞില്ല; ആക്‌സിസ് – സിഎന്‍എന്‍ ഐബിഎന്‍ ഒഴികെ എല്ലാം പാളി; ക്ഷമാപണവുമായി ചാണക്യ

പട്‌ന: പാടലീപുത്രത്തിലെ പടയോട്ടത്തില്‍ എക്‌സിറ്റ് പോളുകളില്‍ ഒന്നൊഴികെ എല്ലാം പാളി. ആക്‌സിസ് – സിഎന്‍എന്‍ ഐബിഎന്‍ ഒഴികെ എക്‌സിറ്റ് പോള്‍ നടത്തിയവര്‍ക്കാര്‍ക്കും മനസില്‍ കാണാന്‍ കഴിയാത്ത ഫലം ബിഹാര്‍ ജനത നല്‍കിയപ്പോള്‍ എന്‍ഡിഎയ്ക്കു മഹാവിജയം പ്രവചിച്ച ചാണക്യ ഖേദം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തില്‍ വീഴ്ചവന്നതില്‍ എന്‍ഡിടിവി എക്‌സിക്യുട്ടീവ് കോ ചെയര്‍പേഴ്‌സണ്‍ പ്രണോയ് റോയ് മാപ്പു പറഞ്ഞതിനു പിന്നാലെയാണ് ചാണക്യയുടെ ഖേദപ്രകടനവുമായി ട്വീറ്റ വന്നത്.

കഴിഞ്ഞവര്‍ഷത്തെ പൊതു തെരഞ്ഞെടുപ്പ്, ദില്ലി ഫലങ്ങള്‍ കൃത്യമായി എക്‌സിറ്റിപോളിലൂടെ പ്രവചിച്ച സ്ഥാപനമാണ് ചാണക്യ. ഇക്കുറിയും അവര്‍ എന്‍ഡിഎക്ക് മാരക വിജയമാണ് ബിഹാറിലുണ്ടാകുമെന്നു പറഞ്ഞത്. 155 സീറ്റ് എന്‍ഡിഎയും 83 സീറ്റ് മഹാസഖ്യവും നേടുമെന്ന പ്രവചനം അമ്പേ പാളി. തുടര്‍ന്ന്, ബിഹാര്‍ ഫലം കൃത്യമായി പ്രവതചിക്കാന്‍ കഴിയാതിരുന്നതില്‍ സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷികളോടു ഞങ്ങള്‍ ആത്മാര്‍ഥമായി ഖേദം പ്രകടിപ്പിക്കുന്നു’ എന്നു ട്വീറ്റ് ചെയ്യുകയായിരുന്നു.

160 നും 183 നും ഇടയില്‍ സീറ്റുകള്‍ മഹാസഖ്യവും 58 നും 70 നും ഇടയില്‍ വോട്ടുകള്‍ എന്‍ഡിഎയും നേടുമെന്നായിരുന്നു ആക്‌സിസ്-സിഎന്‍എന്‍ ഐബിഎന്നിന്റെ പ്രവചനം. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നായിരുന്നു സി വോട്ടറിന്റെ എക്‌സിറ്റ് പോള്‍.

ഏഴ് എക്‌സിറ്റ് പോളുകളില്‍ നാലെണ്ണം നിതീഷ്-ലാലു പ്രസാദ് സഖ്യം നയിച്ച മഹാസഖ്യത്തിന് വ്യക്തമായ മേല്‍ക്കൈ പ്രവചിച്ചിരുന്നു. എന്നാല്‍ ആരും ഇത്രയധികം സീറ്റുകള്‍ മനസില്‍ കണ്ടില്ല. ന്യൂസ് എക്‌സ് എക്‌സിറ്റ്‌പോള്‍ 135 സീറ്റും എബിപി-എസി നീല്‍സണ്‍ 130 സീറ്റും ന്യൂസ് നേഷന്‍ 125 സീറ്റും, ടൈംസ് നൗ-സീവോട്ടര്‍ 122 സീറ്റുമായിരുന്നു മഹാസഖ്യത്തിന് പ്രവചിച്ചത്. എന്നാല്‍ ഫലം വന്നപ്പോള്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിലേക്കു മഹാസഖ്യം കുതിക്കുകയായിരുന്നു.

125ല സീറ്റ് എന്‍ഡിഎ നേടുമെന്നായിരുന്നു എന്‍ഡിഎയുടെ പ്രവചനം. 110 സീറ്റുകള്‍ മാത്രമായിരുന്നു മഹാസഖ്യത്തിനു കിട്ടുമെന്ന് എന്‍ഡിടിവി എക്‌സിറ്റ് പോള്‍ കണ്ടെത്തിയത്. ഇന്ത്യാടുഡേ 120 സീറ്റു നേടി ഏറ്റവും വലിയ മുന്നണിയായി എന്‍ഡിഎ മാറുമെന്നും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here