ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ നിങ്ങള്‍ക്ക് ഫേസ്ബുക്കില്‍ ബ്ലോക്ക് ചെയ്യാനാകുമോ? ഇല്ലെന്നു തന്നെയാണ് അതിന് ഉത്തരം. സിഇഒ സുക്കര്‍ബര്‍ഗിനെ ബ്ലോക്ക് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്ക് അനുവാദം നല്‍കുന്നില്ല. സോഷ്യല്‍ ന്യൂസ് സൈറ്റായ റെഡിറ്റ് ഡോട്ട് കോമിന്റെ ഒരു യൂസറാണ് സുക്കര്‍ബര്‍ഗിനെ ബ്ലോക്ക് ചെയ്യാന്‍ ശ്രമിച്ചത്. ബ്ലോക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ലഭിക്കുന്ന മറുപടി ഇങ്ങനെ.
മറ്റു പ്രൊഫൈലുകളില്‍ എല്ലാം ഉള്ളതു പോലെ സുക്കര്‍ബര്‍ഗിന്റെ പ്രൊഫൈലിലും ബ്ലോക്ക് ചെയ്യുന്നതിനുള്ള ഓപ്ഷന്‍ ഉണ്ട്. എന്നാല്‍, ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഈ പ്രൊഫൈല്‍ ബ്ലോക്ക് ചെയ്യാനാവില്ലെന്ന സന്ദേശം തെളിഞ്ഞു വരും. അതായത് കാര്‍ന്നോര്‍ക്ക് പണി കൊടുക്കാനാവില്ലെന്നര്‍ത്ഥം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here