ഏകദിന റാങ്കിംഗില്‍ ഇന്ത്യക്ക് സ്ഥാനചലനമില്ല; രണ്ടാം സ്ഥാനത്തു തുടരും

ദുബായ്: ഏകദിന ക്രിക്കറ്റ് റാങ്കിംഗില്‍ ഇന്ത്യക്ക് സ്ഥാനം നഷ്ടമായില്ല. ദക്ഷിണാഫ്രിക്കയോട് തോറ്റ് ഏകദിന പരമ്പര നഷ്ടമായെങ്കിലും റാങ്കിംഗില്‍ സ്ഥാനം നഷ്ടമാകാതെ ഇന്ത്യ രണ്ടാം സ്ഥാനം നിലനിര്‍ത്തി. ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയേക്കാള്‍ 13 പോയിന്റാണ് ഇന്ത്യക്ക് കുറവുള്ളത്. ഇന്ത്യക്ക് 114 റേറ്റിംഗ് പോയിന്റുണ്ട്. ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയക്ക് 127 പോയിന്റാണുള്ളത്. 112 പോയിന്റുള്ള ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്താണുള്ളത്.

Icc

അതേസമയം, ട്വന്റി-20 ടീമുകളുടെ റാങ്കിംഗില്‍ ഇന്ത്യയുടെ സ്ഥാനം ആറാമതാണ്. 110 പോയിന്റാണ് ഇന്ത്യക്കുള്ളത്. 126 പോയിന്റുള്ള ശ്രീലങ്കയാണ് ഒന്നാം സ്ഥാനത്ത്. ട്വന്റി-20 ലോകകപ്പ് അടുത്തെത്തിയ സാഹചര്യത്തില്‍ റാങ്കിംഗ് കാര്യമായി നിരീക്ഷിക്കപ്പെടും. 121 പോയിന്റുള്ള പാകിസ്താന്‍ രണ്ടാമതും 118 പോയിന്റുമായി ഓസ്‌ട്രേലിയ മൂന്നാമതുമാണ്. വെസ്റ്റ്ഇന്‍ഡീസാണ് നാലാം സ്ഥാനത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News