സസ്യ എണ്ണകള്‍ പാചകത്തിന് ഉപയോഗിക്കുന്നവര്‍ കരുതിയിരിക്കുക; കാന്‍സറിനും മസ്തിഷ്‌ക രോഗങ്ങള്‍ക്കും സാധ്യത; വെളിച്ചെണ്ണതന്നെ ഉത്തമമെന്ന് ശാസ്ത്രജ്ഞര്‍

ചോളം, സൂര്യകാന്തി, സോയാബീന്‍ എണ്ണകളും പാമോയിലും പാചകത്തിന് ഉപയോഗിക്കുന്നവര്‍ കരുതിയിരിക്കുക. ഈ എണ്ണകളിലെ ഘടകങ്ങള്‍ കാന്‍സറിനും മസ്തിഷ്‌കത്തിന്റെ ശേഷി കുറയ്ക്കുന്നതിനും കാരണമാകുമെന്നു ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. വെളിച്ചെണ്ണയ്ക്കും നെയ്യിനും വില കയറിയപ്പോള്‍ ബദലായി ഉപയോഗിക്കാന്‍ തുടങ്ങിയ ഈ സസ്യഎണ്ണകള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുകയെന്നാണ് ശാസ്ത്രജ്ഞരുടെ വാദം.

പാചകത്തിന് വെണ്ണ, പന്നിക്കൊഴുപ്പ്, വെളിച്ചെണ്ണ, ഒലിവെണ്ണ എന്നിവയാണ് നല്ലതെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ചൂടാകുമ്പോള്‍ സോയാബീന്‍, സൂര്യകാന്തി, ചോളം എണ്ണകളും പാമോയിലും ചൂടാകുമ്പോള്‍ ആല്‍ഡിഹൈഡുകള്‍ എന്ന രാസവസ്തു ഉല്‍പാദിപ്പിക്കപ്പെടുമെന്നും ഇതു പലതരം കാന്‍സറുകള്‍ക്കും അല്‍ഷീമേഴ്‌സിനും നാഡീരോഗങ്ങള്‍ക്കും കാരണമാകുമെന്നുമാണ് ഡിമോണ്ട്‌ഫോര്‍ട് സര്‍വകലാശാലയിലെ ബയോ അനലിറ്റിക്കല്‍ കെമിസ്ട്രി, കെമിക്കല്‍ പതോളജി വിഭാഗങ്ങളുടെ തലവനായ പ്രൊഫ. മാര്‍ട്ടിന്‍ ഗ്രൂട്ട്‌വെല്‍ഡിന്റെ നേതൃത്വത്തില്‍ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

വെണ്ണ, ഒലിവെണ്ണ, വെളിച്ചെണ്ണ, പന്നിക്കൊഴുപ്പ് എന്നിവ ചീനച്ചട്ടിയില്‍ ചൂടാക്കുമ്പോള്‍ സസ്യഎണ്ണയേക്കാള്‍ വളരെക്കുറവു മാത്രം ആല്‍ഡിഹൈഡേ ഉല്‍പാദിപ്പിക്കപ്പെടുന്നുള്ളൂ. ഈ സാഹചര്യത്തില്‍ വെളിച്ചെണ്ണതന്നെ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്നതാണ് ഉത്തമമെന്നും പഠനം നടത്തിയവര്‍ ചൂണ്ടിക്കാട്ടുന്നു.

മസ്തിഷ്‌കത്തിന് വേണ്ട ഒമേഗ 3 ഫാറ്റി ആസിഡുകളുടെ അളവു കുറയ്ക്കാന്‍ സസ്യ എണ്ണകൡലുള്ള ഒമേഗ 6 ഫാറ്റി ആസിഡുകള്‍ക്കു സാധിക്കും. ഇതു മസ്തിഷ്‌കത്തിലെ ട്യൂമര്‍, കാന്‍സര്‍ എന്നിവയ്ക്കും രക്തസമ്മര്‍ദം വര്‍ധിക്കാനും കാരണമാകും. മാത്രമല്ല ഡിസ്ലെക്‌സിയ പോലുള്ള മസ്തിഷ്‌ക രോഗങ്ങള്‍ക്കും കാരണമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here