ബോളിവുഡിനെ ത്രസിപ്പിച്ച ആ പ്രണയജോഡി വീണ്ടും; കിംഗ്ഖാന്റെയും കജോളിന്റെയും ആരാധകര്‍ക്ക് ദീപാവലി സമ്മാനമായി ദില്‍വാലേയുടെ ട്രെയിലര്‍; യൂട്യൂബില്‍ തരംഗമാകുന്ന ട്രെയിലര്‍ കാണാം

കിംഗ്ഖാന്റെയും കജോളിന്റെയും ആരാധകര്‍ക്ക് രോഹിത് ഷെട്ടിയുടെ ദീപാവലി സമ്മാനം. ബോളിവുഡ് കണ്ട എക്കാലത്തെയും മികച്ച പ്രണയ ജോഡികളായ ഷാരൂഖും കജോളും ഏറെക്കാലത്തിനു ശേഷം ഒന്നിക്കുന്ന ദില്‍വാലേയുടെ ട്രെയിലര്‍ പുറത്തുവിട്ടു. യൂട്യൂബിലാണ് ട്രെയിലര്‍ പുറത്തുവിട്ടത്. ഒറ്റദിവസം കൊണ്ട് 15 ലക്ഷത്തോളം പേരാണ് യൂട്യൂബില്‍ ട്രെയിലര്‍ കണ്ടത്. വളരെ ചെറുപ്പക്കാരായ ഷാരൂഖിനെയും കജോളിനെയുമാണ് ട്രെയിലറിന്റെ തുടക്കത്തില്‍ കാണാനാകുക. തൊട്ടുപുറകെ വരുണ്‍ ധാവനും ക്രിതി സൊനാനും എത്തുന്നു. 20 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ദില്‍വാലേ ദുല്‍ഹാനിയായിലെ ജാന്‍ ലേലൂംഗാ എന്ന ഡയലോഗ് ഇതിലും ഉണ്ട്.

പ്രണയവും തമാശയും നൃത്തവും ഗാനവും ദുരന്തവും വികാരപ്രകടനങ്ങളും എല്ലാം ട്രെയിലറിലുണ്ട്. ഷാരൂഖിന്റേത് നല്ല കഥാപാത്രമാണെങ്കിലും കാര്‍ രേസിംഗും സ്റ്റണ്ടും ആളുകളെ വെടിവയ്ക്കുന്നതും എല്ലാം ട്രെയിലറില്‍ കാണാം. ലോകം തന്നെ തെമ്മാടികളാകുമ്പോള്‍ നമ്മള്‍ എങ്ങനെ മാന്യന്‍മാരാകുമെന്ന് ഷാരൂഖിന്റെ ചോദ്യം. പ്രായം കുറഞ്ഞുവരുന്നതു പോലെ തോന്നും ട്രെയിലറിലെ കജോളിനെ കണ്ടാല്‍. വരുണ്‍ ധവാന്‍ ബോളിവുഡിന്റെ അടുത്ത സൂപ്പര്‍ സ്റ്റാറായി വളരാന്‍ സാധ്യത കല്‍പിക്കപ്പെടുന്നുണ്ട്.

ജോണി ലിവര്‍, വരുണ്‍ ശര്‍മ, സഞ്ജയ് മിശ്ര, ബോമന്‍ ഇറാനി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ഡിസംബര്‍ 18ന് ചിത്രം തിയറ്ററുകളില്‍ എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News