ഫേസ്ബുക്കില്‍ സജീവമാണോ? മറ്റുള്ളവരുടെ സുഖജീവിതത്തില്‍ അസൂയ മൂത്ത് നിങ്ങള്‍ ദേഷ്യക്കാരും ഏകാകികളും ആകുമെന്ന് കണ്ടെത്തല്‍

ഫേസ്ബുക്കില്‍ സജീവമായവരുടെ ശ്രദ്ധയ്ക്ക്. നിങ്ങള്‍ വലിയ ദേഷ്യക്കാരും ഏകാകികളുമാണ്. കാരണം എന്താണെന്നല്ലേ, മറ്റുള്ളവരുടെ മെച്ചപ്പെട്ട ജീവിതവും അനുഭവങ്ങളുമായി താരതമ്യപ്പെടുത്തി നോക്കി അസൂയ മൂത്താണ് നിങ്ങള്‍ ദേഷ്യക്കാരും ഏകാകികളുമാകുന്നത്. ഇതുപറയാന്‍ നിങ്ങളാരാ എന്നാകും. ഹാപ്പിനസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്. ഫേസ്ബുക്കിലെ മറ്റുള്ളവരുമായി താരതമ്യം ചെയ്ത് ഇത്തരക്കാര്‍ ഒരു കൃത്രിമ സന്തോഷഭാവം തങ്ങളിലും വരുത്തുന്നതായി ഗവേഷകര്‍ കണ്ടെത്തി.

ഡെന്‍മാര്‍ക്ക് ആസ്ഥാനമായ സ്ഥാപനം 1095 പേരിലാണ് പഠനം നടത്തിയത്. ഇവര്‍ തങ്ങളുടെ സന്തോഷത്തിന് പത്തില്‍ 7.6 പോയിന്റ് നല്‍കുകയും ചെയ്തു. 1095 പേരില്‍ പകുതി പേരോട് ഫേസ്ബുക്ക് ഉപയോഗം നിര്‍ത്താന്‍ ആവശ്യപ്പെടുകയും ബാക്കിയുള്ളവരോട് ഫേസ്ബുക്ക് ഉപയോഗിക്കാനും ആവശ്യപ്പെട്ടു. ഒരാഴ്ച കഴിഞ്ഞ് വീണ്ടും വിശകലനം ചെയ്തപ്പോള്‍ അത്രയും ദിവസം ഫേസ്ബുക്ക് ഉപയോഗിക്കാതിരുന്നവരുടെ സന്തോഷം പത്തില്‍ 8.12 ലേക്ക് ഉയര്‍ന്നതായി കണ്ടെത്തി. ഫേസ്ബുക്ക് ഉപയോഗിച്ചവരുടെ സന്തോഷത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്നും ഗവേഷകര്‍ കണ്ടെത്തി. കൂടാതെ ഫേസ്ബുക്ക് ഉപയോഗിക്കരുതെന്ന് പറഞ്ഞവരുടെ ദേഷ്യം ഈ ഒരാഴ്ച കൊണ്ട് കുറഞ്ഞതായും കണ്ടെത്തി.

അവനവനെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാന്‍ ആളുകള്‍ക്കുള്ള താല്‍പര്യമാണ് പഠനത്തില്‍ വ്യക്തമായതെന്ന് ഹാപ്പിനസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ മീക് വികിംഗ് പറഞ്ഞു. മറ്റുള്ളവരുടെ ജീവിതവും യാഥാര്‍ത്ഥ്യവും തമ്മില്‍ താരതമ്യപ്പെടുത്തി ഫേസ്ബുക്ക് നമ്മളെ ദുഷിപ്പിക്കുകയാണ് ചെയ്യുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ നമ്മള്‍ എന്തൊക്കെ ചെയ്യുന്നു എന്നത് മറ്റുള്ളവരുമായി താരതമ്യപ്പെടുത്തി നോക്കുകയാണ് സ്ഥാപനം ചെയ്തത്. മിക്കവരും ഫേസ്ബുക്കില്‍ പോസിറ്റീവ് പോസ്റ്റ് മാത്രമേ ഇടുന്നുള്ളു എന്നതും സ്ഥാപനത്തിന് ഗുണമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News