സര്‍ക്കാരിന്റെ നിലനില്‍പിനായി എംഎല്‍എമാരെ കൂടെ നിര്‍ത്താന്‍ മുഖ്യമന്ത്രി; സമുദായ അധ്യക്ഷനെ ഫോണില്‍ നേരിട്ട് വിളിച്ച് ഇടപെടണമെന്ന് അഭ്യര്‍ത്ഥന; ഭരണം നിലനിര്‍ത്താന്‍ ഉമ്മന്‍ചാണ്ടി ഏത് നീക്കവും നടത്തുമെന്ന് ബാലകൃഷ്ണ പിള്ള

തിരുവനന്തപുരം: എംഎല്‍എമാരുടെ പിന്തുണ ഉറപ്പിക്കാന്‍ മുഖ്യമന്ത്രി നീക്കം തുടങ്ങി. ഒരു സമുദായ അധ്യക്ഷനെ ഉമ്മന്‍ചാണ്ടി നേരിട്ട് ഫോണില്‍ വിളിച്ചു. എന്‍ ജയരാജ് എം എല്‍എയെ കൂടെ നിര്‍ത്തണം എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മന്ത്രിസഭയുടെ ഭൂരിപക്ഷം നിലനിര്‍ത്താനാണ് മുഖ്യമന്ത്രി നീക്കം തുടങ്ങിയത്.

കെഎം മാണിക്കൊപ്പം അഞ്ച് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചാല്‍ സര്‍ക്കാരിന്റെ നിലനില്‍പ് അപകടത്തിലാവും. ഇത് മുന്നില്‍ക്കണ്ടാണ് ഉമ്മന്‍ചാണ്ടിയുടെ നീക്കം. ജോസഫ് ഗ്രൂപ്പിന് ഒപ്പം എംഎഎല്‍എമാരെ അണിനിരത്താനാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്. കേരള കോണ്‍ഗ്രസ് പിളര്‍ന്നാല്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാകാതിരിക്കാനാണ് പുതിയ നീക്കം.

ഭരണം നിലനിര്‍ത്താന്‍ ഉമ്മന്‍ചാണ്ടി എന്ത് നീക്കവും നടത്തുമെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. കൂറുമാറ്റ നിരോധന നിയമം ഉപയോഗിച്ച് ഭരണം നിലനിര്‍ത്താനാണ് ശ്രമം. ആരും മാണിയോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല എന്ന് പറയാനുള്ള തൊലിക്കട്ടി ഉമ്മന്‍ചാണ്ടിക്ക് മാത്രമേ ഉള്ളൂ. കെഎം മാണിയെ ഇതില്‍ കൂടുതല്‍ അപമാനിക്കാനില്ല. ഇന്നത്തെ രീതിയില്‍ മുന്നോട്ട് പോയാല്‍ സ്പീക്കറുടെ മുന്നില്‍ ഒന്നുകൂടി സാക്ഷിപറയാന്‍ മുഖ്യമന്ത്രിക്ക് പോകേണ്ടിവരുമെന്നും ആര്‍ ബാലകൃഷ്ണപിളള പീപ്പിള്‍ ടിവിയോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here