ആശയവിനിമയ രംഗത്ത് കുതിച്ചു ചാട്ടത്തിന് ഇന്ത്യ; കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റ് ജിസാറ്റ് 15 വിജയകരമായി വിക്ഷേപിച്ചു

ബംഗലൂരു: ആശയവിനിമയ രംഗത്ത് കുതിച്ചുചാട്ടവുമായി ഇന്ത്യയുടെ കമ്മ്യൂണിക്കേഷന്‍ ഉപഗ്രഹമായ ജിസാറ്റ് 15 വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 03:04ന് ദക്ഷിണ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലെ കോറോവില്‍ നിന്നായിരുന്നു വിക്ഷേപണം. യൂറോപ്യന്‍ വിക്ഷേപണ വാഹനമായ യൂറോപ്യന്‍ ഏരിയന്‍ 5 VA 227 ഉപയോഗിച്ചാണ് ഉപഗ്രഹം വിക്ഷേപിച്ചത്. 3,164 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് ജിസാറ്റ്-15. കു-ബാന്‍ഡ് കമ്മ്യൂണിക്കേഷന്‍ ട്രാന്‍സ്‌പോണ്ടുകളാണ് ജിസാറ്റ്-15 വഹിക്കുന്നത്. ജിപിഎസില്‍ പ്രവര്‍ത്തിക്കുന്ന ഭൗമനാവിഗേഷനും ഉപഗ്രഹത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഗഗന്‍ എന്നറിയപ്പെടുന്ന ജിപിഎസ് എയ്ഡഡ് ജിയോ ഓഗ്മെന്റഡ് നാവിഗേഷന്‍ ആണ് ഉപഗ്രഹത്തിലുള്ളത്. എല്‍ വണ്‍, എല്‍ ഫൈവ് ബാന്‍ഡുകളിലാണ് ഉപഗ്രഹം ട്രാന്‍സ്‌പോണ്ടുകള്‍ പ്രവര്‍ത്തിക്കുക.

11 മണിക്കൂറും 30 മിനുട്ടും നീണ്ടുനിന്ന കൗണ്ട്ഡൗണിനൊടുവിലായിരുന്നു വിക്ഷേപണം. 43 മിനുട്ടും 24 സെക്കന്‍ഡും നീണ്ട പറക്കലിനൊടുവില്‍ ജിസാറ്റ്-15 വിക്ഷേപണ വാഹനത്തില്‍ നിന്നും വേര്‍പെട്ടു. ജിയോസിങ്ക്രോണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലായി പിന്നീടുള്ള പ്രയാണം. ഭ്രമണപഥത്തില്‍ നിന്ന് ഏറ്റവും കുറഞ്ഞ അകലമായ 250 കിലോമീറ്ററും കൂടിയ ദൂരമായ 35,819 കിലോമീറ്ററിലുമാണ് യാത്ര. 3.9 ഡിഗ്രി ചെരിവിലാണ് ജിസാറ്റിന്റെ പ്രയാണം.

ഉപഗ്രഹം വിക്ഷേപണ വാഹനത്തില്‍ നിന്ന് വേര്‍പെട്ടതോടെ കര്‍ണാടകയിലെ ഹാസനിലുള്ള ഐഎസ്ആര്‍ഒയുടെ മാസ്റ്റര്‍ കണ്‍ട്രോള്‍ ഫെസിലിറ്റി ഉപഗ്രഹത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഉപഗ്രഹത്തിന് മറ്റു തകരാറുകള്‍ ഒന്നും ഇല്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. പതിയെ ഉപഗ്രഹത്തെ അതിലെ എഞ്ചിന്റെ സഹായത്തോടെ ഭ്രമണപഥത്തില്‍ നിന്ന് 36,000 കിലോമീറ്റര്‍ അകലെയുള്ള ജിയോസ്‌റ്റേഷനറി ഓര്‍ബിറ്റുമായി ഘടിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News