സുനന്ദ പുഷ്‌കറുടെ മരണം; ആന്തരികാവയവങ്ങളില്‍ പൊളോണിയത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല; വിഷം ഉള്ളില്‍ ചെന്നെന്നും എഫ്ബിഐയുടെ പരിശോധനാഫലം

ദില്ലി: സുനന്ദ പുഷ്‌കറുടെ മരണവുമായി അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ നടത്തിയ ആന്തരികാവയവ പരിശോധനാഫലം പുറത്തുവന്നു. സുനന്ദയുടെ ആന്തരികാവയവത്തില്‍ റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നാണ് പരിശോധനാഫലത്തിലുള്ളത്. ആന്തരികാവയവങ്ങളില്‍ റേഡിയോ ആക്ടീവ് പദാര്‍ത്ഥമായ പൊളോണിയത്തിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്ന് പരിശോധനാഫലത്തില്‍ പറയുന്നു. എന്നാല്‍, വിഷം ഉള്ളില്‍ചെന്നാണ് മരണമെന്ന് എഫ്ബിഐയുടെ പരിശോധനാഫലത്തിലും സ്ഥിരീകരിക്കുന്നുണ്ട്. പരിശോധനാഫലം ദില്ലി പൊലീസിന് ലഭിച്ചു.

കടുത്ത വിഷമായി പരിഗണിക്കപ്പെടുന്ന റേഡിയോ ആക്ടീവ് പദാര്‍ത്ഥമായ പൊളോണിയത്തിന്റെ സാന്നിധ്യം സുനന്ദയുടെ മരണത്തിന് കാരണമായിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ആന്തരികാവയവങ്ങള്‍ വിദേശത്ത് പുനഃപരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയില്‍ നടത്തിയ പരിശോധനയില്‍ വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്ന് കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News