തല അജിത് ചിത്രം വേതാളവും ഇന്റര്‍നെറ്റില്‍; വ്യാജന്‍ എത്തിയത് റിലീസായി രണ്ടാം ദിവസം

ചെന്നൈ: അജിതിന്റെ ദീപാവലി ചിത്രം വേതാളത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റിലെത്തി. ചിത്രം റിലീസായി രണ്ടാം ദിവസമാണ് വ്യാജന്‍ വെബ്‌സൈറ്റിലെത്തിയത്. തമിള്‍ റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റിലാണ് ചിത്രത്തിന്റെ ഡൗണ്‍ലോഡ് ലിങ്ക് പ്രത്യക്ഷപ്പെട്ടത്. വേതാളം ഹാഫ് മൂവി എന്ന പേരിലാണ് ഡൗണ്‍ലോഡ് ലിങ്ക് സൈറ്റില്‍ കാണപ്പെടുന്നത്. ഇന്നലെയാണ് വേതാളം റിലീസായത്. തല ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് വേതാളം.

നേരത്തെയും പുതിയ ചിത്രങ്ങള്‍ ഇതേ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിരുന്നു. കമല്‍ഹാസന്റെ പാപനാസം റിലീസ് ചെയ്ത് മൂന്നാംദിവസം ഇതേ വെബ്‌സൈറ്റിലാണ് മുഴുവനായും പ്രത്യക്ഷപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News