തട്ടകത്തില്‍ തോറ്റ് ചെന്നൈയിന്‍; നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് തകര്‍പ്പന്‍ ജയം

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിയ്ക്ക് തോല്‍വി. സ്വന്തം തട്ടകത്തില്‍ അതിഥികളായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റു. ആദ്യ പകുതിയിലെ ഗോള്‍ നേട്ടം ചെന്നൈയിന് മുതലാക്കാനായില്ല. 33-ാം മിനുട്ടില്‍ എലാനോ നോര്‍ത്ത് ഈസ്റ്റിന്റെ വലകുലുക്കി ആതിഥേയര്‍ മുന്നിലെത്തി. ആദ്യ പകുതി തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നല്‍ക്കെ കമാറയിലൂടെ നോര്‍ത്ത് ഈസ്റ്റ് ഗോള്‍ മടക്കി. സ്‌കോര്‍ 1-1.

രണ്ടാം പകുതിയില്‍ നേട്ടമുണ്ടാക്കാന്‍ ചെന്നൈയിന് കഴിഞ്ഞില്ല. എന്നാല്‍ ലഭിച്ച അവസരം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോളാക്കി മാറ്റുകയും ചെയ്തു. പോര്‍ച്ചുഗീസ് താരം സിലാസ് 72-ാം മിനുട്ടില്‍ ഗോള്‍ നേടി. കളിയുടെ ആദ്യം ലഭിച്ച ഫ്രീകിക്ക് മുതലാക്കാന്‍ ചെന്നൈയിന് കഴിഞ്ഞില്ല. അഞ്ചാം മിനുട്ടില്‍ കളി മുടക്കിമഴയെത്തി. 25-ാം മിനുട്ടില്‍ വെളിച്ചക്കുറവു മൂലം കളി നിര്‍ത്തി.

ജയിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ ചെന്നൈയിന് പിന്നില്‍ ഏഴാമതാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. എട്ട് കളികളില്‍ നിന്ന് 10 പോയിന്റ് ആണ് നോര്‍ത്ത് ഈസ്റ്റിന്റെ നേട്ടം. ചെന്നൈയിനും സമാന അവസ്ഥയിലാണ്. 9 കളികളില്‍ നിന്ന് 2 ജയവും അഞ്ച് തോല്‍വിയും അക്കൗണ്ടിലുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here