ബാബുവിനെതിരെ കെഎം മാണി; ബാബു നേരിട്ട് അന്‍പത് ലക്ഷം രൂപ വാങ്ങി എന്ന് ബിജു വെളിപ്പെടുത്തിയിട്ടുണ്ട്. തനിക്കെതിരായ ആരോപണം കേട്ടുകേള്‍വി മാത്രമെന്നും കെഎം മാണി

തിരുവനന്തപുരം: എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ പ്രത്യക്ഷ ആരോപണവുമായി കെഎം മാണി. കെ ബാബു നേരിട്ട് അന്‍പത് ലക്ഷം രൂപ വാങ്ങിയ കാര്യം ബിജു രമേശ് വെളിപ്പെപ്പെടുത്തിയിട്ടുണ്ട് എന്ന് കെഎം മാണി പറഞ്ഞു. എന്നാല്‍ തനിക്കെതിരായ ആരോപണം കേട്ടുകേള്‍വി മാത്രമാണ് എന്നും കെഎം മാണി പറഞ്ഞു. ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് കെഎം മാണിയുടെ പ്രതികരണം. രാജിവെച്ച ശേഷം കാര്യങ്ങള്‍ വിശദീകരിച്ച് കെഎം മാണി വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഇതിന് ശേഷമാണ് ദേശീയ മാധ്യമങ്ങളോട് മാണി ബാബുവിനെതിരെ ആരോപണവുമായി എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News