ബാബുവിന് നല്ലതുമാത്രം വരണമെന്നാണ് ആഗ്രഹിച്ചിട്ടുള്ളതെന്ന് കെ.എം മാണി; ബാബുവിതെിരെ ആരോപണമെന്ന ഒളിയമ്പ് മാണി തിരുത്തി

തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ബാബുവിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് കെ.എം മാണി. ബാബുവിന് നല്ലതുമാത്രം വരണമെന്നാണ് താന്‍ ആഗ്രഹിച്ചിട്ടുള്ളത്. ബാബു തന്റെ എക്കാലത്തെയും നല്ല സുഹൃത്താണെന്നും മാണി പറഞ്ഞു. നേരത്തെ ബാബുവിനെതിരെ ഒളിയമ്പുമായി മാണി രംഗത്തെത്തിയിരുന്നു. ബാബുവിനെതിരെയാണ് രൂക്ഷമായ പരാമര്‍ശമുള്ളതെന്നായിരുന്നു മാണിയുടെ പ്രസ്താവന. ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രസ്താവന.

നേരിട്ട് പണം വാങ്ങിയെന്ന് ആരോപണമുള്ളത് ബാബുവിനെതിരെയാണ്. തനിക്കെതിരെ ഉള്ളത് കേട്ടുകേള്‍വി മാത്രമാണുള്ളത്. എന്നിട്ടും ബാബുവിനെതിരെ നടപടി ഉണ്ടായില്ലെന്നും മാണി കുറ്റപ്പെടുത്തിയിരുന്നു. ഇതാണ് വൈകാതെ തന്നെ മാണി തിരുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here