‘മോഡി ലണ്ടനിലേക്ക്… ദൈവമേ, രാജ്ഞിയെ കാത്തോണേ…’ പ്രധാനമന്ത്രിയുടെ ലണ്ടൻ സന്ദർശനത്തെ പരിഹസിച്ച് ദിഗ് വിജയ് സിംഗ്; പോകുന്നിടത്തെല്ലാം ദുരന്തം വിതയ്ക്കുന്നുവെന്ന കണ്ടെത്തലും

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ലണ്ടൻ സന്ദർശനത്തെ പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. പത്രമാധ്യമങ്ങളിലും ഓൺലൈൻ വെബ്‌സൈറ്റുകളിലും വന്ന വാർത്തകളും ചില ട്വിറ്റർ-ഫേസ്ബുക്ക് പോസ്റ്റുകളും ഷെയർ ചെയ്താണ് ദിഗ് വിജയ് സിംഗ് മോഡിയെ പരിസഹിക്കുന്നത്. മോഡി സന്ദർശനം കഴിഞ്ഞ മടങ്ങിയ ശേഷം, ആ രാജ്യങ്ങളിലെല്ലാം ദുരന്തങ്ങളാണ് സംഭവിച്ചതെന്നും ദിഗ് വിജയ് അഭിപ്രായപ്പെടുന്നു.

സന്ദർശന ശേഷം മോഡി മടങ്ങിയപ്പോൾ ഈ രാജ്യങ്ങളിൽ സംഭവിച്ചത് ( ദിഗ് വിജയ് സിംഗിന്റെ കണ്ടെത്തൽ)

ഓസ്‌ട്രേലിയ: ഭരണാധികാരിയായിരുന്ന ടോണി ആബട്ട് സ്വന്തം പാർട്ടിയിൽ നിന്നു തന്നെ പുറത്താക്കപ്പെട്ടു.
കാനഡ: കനേഡിയൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പർക്ക് സ്ഥാനം നഷ്ടപ്പെട്ടു,
നേപ്പാൾ: പ്രധാനമന്ത്രിയായിരുന്ന സുശീൽ കൊയ്‌രാള പുറത്താക്കപ്പെട്ടു
ചൈന: സാമ്പത്തിക രംഗം തകർച്ചയിലേക്ക് വീണു.
ജർമനി: ഫോക്‌സ്‌വാഗൺ കമ്പനി വഞ്ചനക്കാരാണെന്ന പേരിലേക്ക് നയിക്കപ്പെട്ടു.
ദുബായ്: ഭരണാധികാരിക്ക് വ്യക്തിപരമായ നഷ്ടം സംഭവിച്ചു
ബിഹാർ: ബിജെപി വെറും 40 സീറ്റുകളിൽ ഒതുങ്ങി.
‘ഇനി ബ്രിട്ടനിലേക്ക്; ‘ദൈവമേ, രാജ്ഞിയെ കാത്തോണേ…’– എന്ന പരിഹാസത്തോടെയാണ് ദിഗ് വിജയ് സിംഗിന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമൊത്തുള്ള മോഡിയുടെ ഫോട്ടോയെയും ദിഗ് വിജയ് പരിഹസിക്കുന്നുണ്ട്. കാമറൂൺ എന്ന് പേരു പറഞ്ഞ് സ്വയം പരിചയപ്പെടുത്തുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് ‘ക്യാമറ ഓൺ?, യെസ് ഇറ്റ് ഈസ് ഓൺ’ എന്നു പറയുന്ന മോഡിയുടെ ഫോട്ടോയും ദിഗ് വിജയ് ഷെയർ ചെയ്തിട്ടുണ്ട്.

A quick look at what happened where MODI went:Went to Australia…PM Tony Abbott ousted by his partyWent to…

Posted by Digvijaya Singh on Wednesday, November 11, 2015

Prime Minister of UK : Cameron.Prime Minister of India : Camera on? -Ayodhya Tiwari

Posted by Digvijaya Singh on Thursday, November 12, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News